ഒരു പേരില്‍ എന്തിരിക്കുന്നു എന്നാരും ചോദിച്ചേക്കരുത്, കാരണം ഒരു പേരില്‍ പലതുമുണ്ട്. നമുക്ക് പേരുകളെ സല്‍പ്പേര്, ചീത്തപ്പേര് എന്നിങ്ങനെ രണ്ടായി തിരിക്കാം, ഇതില്‍ സല്‍പ്പേര് എന്നത് ഉണ്ടാക്കിയെടുക്കുക അല്‍പ്പം അധികം പ്രയാസമുള്ള കാര്യമാണ്. ചീത്തപ്പേര് നേരെ തിരിച്ചും. അതേസമയം സല്‍പ്പേര് ചീത്തപ്പേര് ആകാന്‍ അധികം നേരമൊന്നും വേണ്ടതാനും. ഇത് പറയാന്‍ കാരണം ബ്രിട്ടനിലെ ബ്രെന്‍റ്വുഡ് എന്ന സ്ഥലത്തെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ്.
പണ്ടേ മോഷണത്തിനും തട്ടിക്കൊണ്ടു പോകലുകള്‍ക്കും പേര് കേട്ട ബ്രെന്‍റ് വുഡിനു ഒരു ചീത്ത പേരും കൂടിയാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. ഇത് ബെനിഫിറ്റ് തട്ടിപ്പുകാരുടെ കൂടി പറുദീസാ ആണെന്നാണ് പുതിയ കണ്ടെത്തല്‍. ഇവിടെ രോഗികള്‍ എന്നു പറഞ്ഞു ആനുകൂല്യങ്ങള്‍ നേടിയവരില്‍ 55ശതമാനം ആളുകളും ജോലി ചെയ്യാന്‍ ആരോഗ്യമുള്ളവരാണെന്നു കണ്ടെത്തിയിരിക്കുകയാണ്. 37ശതമാനം പേര്‍ കള്ളം പറഞ്ഞവരോ രോഗം മാറിയിട്ടും അധികൃതരെ അറിയിക്കാതെ ഇപ്പോളും ആനുകൂല്യങ്ങള്‍ നേടുന്നവരും ആണ്.
ഇക്കാര്യത്തില്‍ ഹാല്ടന്‍, ഫാല്‍കര്‍ക്ക്, കേര്‍ഫില്ലി തുടങ്ങിയ സ്ഥലങ്ങളും ഇതില്‍ മുമ്പന്മാര്‍ ആണ്. രോഗികള്‍ക്കുള്ള സഹായം സ്വീകരിക്കുന്ന എല്ലാവരെയും വീണ്ടും പരിശോധിക്കുകയാണ്. ഏറെ കഷ്ടം ഇവര്‍ക്കായി ആഴ്ചയില്‍ 99.95പൗണ്ട് വേണ്ടി ചിലവാക്കണം എന്നതാണു അതും ജനങ്ങളുടെ നികുതിപ്പണം. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം 9.1 ബില്ല്യന്‍ ഇവര്‍ക്ക് വേണ്ടി ചിലവഴിച്ചു.
ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സഹായം ആവശ്യമുള്ളവര്‍ക്ക് അത് കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ ആരോഗ്യമുള്ളവര്‍ ജോലി ചെയ്യേണ്ടതാണെന്ന് എംപ്ലോയ്മെന്റ്റ് മന്ത്രി പറഞ്ഞു. ഏറ്റവും കുറവ് ആനുകൂല്യം നേടുന്നവര്‍ സൗത്ത് ഈസ്റ്റ് ലണ്ടനിലെ ബെക്സിലിയും ഈസ്റ്റ് സസക്സിലെ വീല്ടനും ആണ്-17ശതമാനം വീതം. കാര്യം എന്തായാലും ബ്രിട്ടണില്‍ ബെനിഫിറ്റ് തട്ടിപ്പ് പുതിയ കാര്യം ഒന്നുമല്ല, പക്ഷെ ഇതിപ്പോള്‍ ഒരു നാട് മുഴുവന്‍ രാജ്യത്തെ പറ്റിച്ചു ജീവിക്കുകയാണ് എന്നത് ഏറെ കഷ്ടം!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല