1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2012

ലണ്ടന്‍: എയ്ഡ്‌സ് വൈറസിനെ പ്രതിരോധിക്കാന്‍ മുലപ്പാലിന് കഴിയുമെന്ന് കണ്ടുപിടിച്ചു. അമേരിക്കയിലെ നോര്‍ത്ത് കരോലിന യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് എയ്ഡ്‌സിന്റെ ചികിത്സയില്‍ മുന്നേറ്റമുണ്ടാക്കാവുന്ന ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ മുലപ്പാല്‍ നല്‍കിയ കുഞ്ഞുങ്ങള്‍ക്ക് എയ്ഡ്‌സ് വൈറസിനെ കാര്യമായി പ്രതിരോധിക്കാന്‍ കഴിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.
എയ്ഡ്‌സിനെതിരായ ചികിത്സയില്‍ ഇത് കാര്യമായി പ്രയോജനപ്പെടുമെന്നാണ് കരുതുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. വിക്ടര്‍ ഗാര്‍സിയ പറഞ്ഞു. എച്ചഐവി വൈറസിനെ നശിപ്പിക്കുന്നതിനും അവയെ പ്രതിരോധിക്കുന്നതിനും മുലപ്പാല്‍ നല്ലൊരു ഔഷധമാണന്നും ഗാര്‍സിയ അഭിപ്രായപ്പെട്ടു. മുലപ്പാലിലൂടെ എച്ചഐവി പകരുകയില്ല. മാത്രമല്ല മുലപ്പാലിലൂടെ ലഭിക്കുന്ന പോഷകങ്ങള്‍ കുട്ടിയെ മറ്റ് അണുബാധകളില്‍ നിന്നും രക്ഷിക്കുകയും ചെയ്യും. പ്രത്യേകിച്ച് മുലപ്പാലിലടങ്ങിയിരിക്കുന്ന ശുദ്ധമായ വെളളം കുഞ്ഞുങ്ങളുടെ ദഹനവ്യവസ്ഥയ്ക്ക് പര്യാപ്തമാണ്.
മുലപ്പാലിന്റെ പ്രതിരോധശക്തിയേക്കാള്‍ കുട്ടികളിലേക്ക് എയ്ഡ്‌സ് വൈറസ് പകരുന്നതെങ്ങനെയെന്ന കണ്ടെത്തല്‍ രോഗം കൂടുതല്‍ പേരിലേക്ക് പകരുന്നത് തടയാന്‍ സഹായിക്കുമെന്നും ഗാര്‍സിയ ചൂണ്ടിക്കാട്ടി. ജനിതകപരിണാമം നടത്തിയ എലികളില്‍ നടത്തിയ പരീക്ഷണം മനുഷ്യരിലും വിജയമാകുമെന്നാണ് കരുതുന്നത്. മനുഷ്യന്റെ മുലപ്പാലില്‍ വൈറസുകളെ കലര്‍ത്തി എലികള്‍ക്ക് നല്‍കിയെങ്കിലും അവ എച്ച്‌ഐവി ബാധിതരായില്ല. ഗവേഷണഫലം പബ്ലിക്ക് ലൈബ്രറി ഓഫ് സയന്‍സ് പതോജന്‍സ് എന്ന ഓണ്‍ലൈന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എച്ച്‌ഐവി വൈറസിന്റെ ഓറല്‍ ട്രാന്‍സ്മിഷന്‍ മുലപ്പാല്‍ വഴി പൂര്‍ണ്ണമായും തടയാനാകുമെന്ന് ഗവേഷണഫലം തയ്യാറാക്കിയ ഡോ. ആന്‍ജല വാള്‍ പറഞ്ഞു. എച്ച്‌ഐവി ബാധിച്ച അമ്മമാരുടെ മുലപ്പാലില്‍ കാണുന്ന രണ്ടതരം എച്ചഐവി വൈറസുകളേയും മുലപ്പാല്‍ ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ട്. പുതിയ കണ്ടുപിടുത്തം ട്രോജന്‍ ഹോഴ്‌സ് ഹൈപ്പോതീസിസ് തെറ്റാണന്നാണ് തെളിയിക്കുന്നത്. എച്ച്‌ഐവി ബാധിച്ച ഒരു കോശത്തെ ശരീരത്തിന്റെ തന്നെ സ്വാഭാവിക പ്രതിരോധ ശക്തിക്ക് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ല അതിന് എച്ച്‌ഐവിയെ പ്രതിരോധിക്കുന്ന വൈറസ് പാര്‍ട്ടിക്കിള്‍ തന്നെ വേണമെന്നാണ് ട്രോജന്‍ ഹോഴ്‌സ് ഹൈപ്പോതീസിസ് പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.