ബ്രിട്ടണ്‍ യൂറോമില്യണ്‍ ലോട്ടറിയുടെ സ്വന്തം നാടായി മാറുകയാണ് എന്ന് സൂചന. അടിക്കുന്ന ലോട്ടറികളില്‍ ഭൂരിപക്ഷവും ബ്രിട്ടീഷ് പൗരന്മാര്‍ക്കാണ് അടിക്കുന്നത്. ഏറ്റവും പുതിയതായി ലഭിച്ചിരിക്കുന്ന വിവരംവെച്ച് നോക്കിയാല്‍ ഇരുപത്തിരണ്ട് മില്യന്റെ ലോട്ടറിവിജയി ബ്രിട്ടീഷുകാരനാണ്. 45 മില്യണ്‍ പൗണ്ടിന്റെയും 40 മില്യണ്‍ പൗണ്ടിന്റെയും ലോട്ടറിവിജയികള്‍ ബ്രിട്ടീഷുകാരായിരുന്നു. അതിന് പിന്നാലെയാണ് യുകെയില്‍ വീണ്ടും ലോട്ടറിവിജയി ഉണ്ടായിരിക്കുന്നത്.
5, 6, 11, 30, 44 എന്നീ നമ്പറുകളിലും ലക്കി സ്റ്റാറുകളായി 2, 6 എന്നി നമ്പരുകളിലുമാണ് വിജയം ലഭിച്ചിരിക്കുന്നത്. 22,198,232.50 പൗണ്ടാണ് വിജയിക്ക് ലഭിക്കാന്‍ പോകുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി സമ്മാനത്തുകയുടെ കാര്യത്തിലെ ലോകത്തിലെതന്നെ ഏറ്റവും വലിയ ലോട്ടറികളിലൊന്നയ യൂറോമില്യണ്‍ ലോട്ടറിയില്‍ വിജയികളാകുന്നത് ബ്രിട്ടീഷുകാരാണ്. ഈ സമ്മാനത്തുക ലഭിച്ചിരിക്കുന്നത് ആര്‍ക്കാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല