ജാക്ക്പോട്ട് വാര്‍ത്തകളില്‍ നിന്നും ബ്രിട്ടന്റെ പേര് മായ്ച്ചു കളയുവാന്‍ ആകുന്നില്ല പലര്‍ക്കും. ഒന്നിനുപിറകില്‍ ഒന്നെന്ന പോലെയാണ് ഭാഗ്യം ബ്രിട്ടനില്‍ കയറി വരുന്നത്. ഇപ്പ്രാവശ്യം 46.4 മില്ല്യന്‍ ആണ് ജാക്ക്പോട്ടായി അടിച്ചത്. ഇത് ആര്‍ക്കാണ് ലഭിച്ചത് എന്ന് വ്യക്തമായിട്ടില്ല. ഇതിനു തൊട്ടു മുന്‍പാണ് പ്രണയദമ്പതികളായ കേസിക്കും മാറ്റിനും നാല്പത്തഞ്ചു മില്ല്യന്‍ ലോട്ടറി അടിച്ചത്. ഇത് ഫെബ്രുവരി 7 നായിരുന്നു. ജനുവരി20 നു ഗരേത്,കാതറിന്‍ ദമ്പതികള്‍ക്കും 41 മില്ല്യന്‍ ലഭിച്ചിരുന്നു.
ഇപ്പോള്‍ ലഭിച്ച ജാക്ക്പോട്ട് ബ്രിട്ടന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആറാമത്തെ ലോട്ടറിയാണ്. യൂറോമില്ല്യണ്‍ ലോട്ടറിയുടെ ഭാഗ്യമാണ് ഇപ്രാവശ്യവും ബ്രിട്ടനില്‍ വന്നു കയറിയത്. കഴിഞ്ഞ വര്‍ഷം ഇതേ ലോട്ടറിക്കാരുടെ 161 മില്ല്യനും 101 മില്ല്യനും ബ്രിട്ടനില്‍ തന്നെ ലഭിച്ചിരുന്നു. ഇത് ലോട്ടറി സംഘാടകര്‍ക്ക് പലര്‍ക്കും വിശ്വസിക്കുവാനായിട്ടില്ല. രാജ്യത്തിന്റെ ഭാഗ്യത്തില്‍ ആഹ്ലാദം കൊള്ളുകയാണ് ബ്രിട്ടനിലെ യൂറോ മില്ല്യണ്‍ പ്രതിനിധികള്‍. സമ്മാനമായി ലഭിച്ച കൃത്യമായ തുക 46,432,285.20 പൌണ്ടാണ്.
ഭാഗ്യ ടിക്കറ്റുമായി വരുന്ന ഭാഗ്യവാനെ കാത്തിരിക്കയാണ് എല്ലാവരും. 1994 നു ലോട്ടറി ആരംഭിച്ചതിനു ശേഷം 2800 ഓളം പേരെങ്കിലും ഇതിന്റെ അടിസ്ഥാനത്തില്‍ ലക്ഷാധിപതി ആയിട്ടുണ്ട്. ഇപ്പോള്‍ ലഭിക്കുവാന്‍ പോകുന്ന സമ്മാനത്തുക കൊണ്ട് ഈ ഭാഗ്യവാന് ബ്രിട്ടനിലെ ധനവാന്മാരുടെ ലിസ്റ്റില്‍ കയറിപ്പറ്റാന്‍ എളുപ്പത്തില്‍ കഴിയും. യു.കെ.യിലെ ഏറ്റവും വലിയ ലോട്ടറി ഭാഗ്യം തേടി വന്നത് കൊളിനെയും ക്രിസിനെയുമായിരുന്നു. 161 മില്യനാണ് ഇവര്‍ക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. അതിന്റെ മുന്‍പത്തെ വര്‍ഷം 113 മില്ല്യണ്‍ ബ്രിട്ടീഷുകാരന് ലഭിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹം തന്റെ വ്യക്തിത്വം പുറത്തു വിടുവാന്‍ വിസമ്മതിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല