അറുപത്തിയൊന്നുകാരിയായ സൂ ടോള്‍ഫ്സേന്‍ ആണ് ആദ്യമായി അമ്മയാകുന്ന ബ്രിട്ടനിലെ ഏറ്റവും പ്രായമേറിയ സ്ത്രീ. ഇപ്പോള്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ വലഞ്ഞതു മൂലം ഇവര്‍ക്ക് കുഞ്ഞായ ഫ്രേയയെ ആഴ്ചകളോളം ശ്രദ്ധിക്കുവാന്‍ കഴിഞ്ഞില്ല. നാല് വര്ഷം മുന്‍പാണ് ഈ റിട്ടയര്‍ അദ്ധ്യാപിക അമ്മയായത്. തന്റെ അസുഖങ്ങള്‍ മൂലം മകളെ ശരിയായി പരിചരിക്കുവാന്‍ കഴിയാത്തതില്‍ വലിയ ദു:ഖമുണ്ട് ഇവര്‍ക്ക്. നല്ല പ്രായത്തില്‍ കുട്ടികള്‍ ഉണ്ടാകാത്തതില്‍ താനിപ്പോള്‍ ഖേദിക്കുന്നതായി ഇവര്‍ ഇപ്പോള്‍ പറയുന്നു.
സൂവിന്റെ അഭിപ്രായത്തില്‍ അമ്പതു വയസു വരെയാണ് അമ്മയാകുവാന്‍ പറ്റിയ ഏറ്റവും കൂടിയ പ്രായം. അതിനപ്പുറത്തെ വയസുകളില്‍ കുട്ടികള്‍ ഉണ്ടാകുന്നത് അമ്മമാരുടെ ആരോഗ്യത്തെയും ബാധിക്കും. ഈ വയസില്‍ അസുഖങ്ങള്‍ മൂലം മരണത്തെ മുന്‍പില്‍ കണ്ടപ്പോഴാണ് സൂവിനു തന്റെ മകള്‍ക്ക് സംഭവിച്ചേക്കാവുന്ന ദുരന്തം ചിന്തയില്‍ വന്നത്. പക്ഷെ താന്‍ എത്രയൊക്കെ യാതനകള്‍ സഹിച്ചും തന്റെ മകളെ വളര്‍ത്തിക്കൊണ്ടു വരും എന്നും ഇവര്‍ അറിയിച്ചു. അന്‍പതാം വയസിനപ്പുറം കടന്നു അമ്മയാകുന്നത് എത്രമാത്രം പ്രശ്നങ്ങള്‍ നിറഞ്ഞതാണെന്ന് സൂവിന്റെ ജീവിതം നമുക്ക് കാട്ടിത്തരുന്നു.
എസെക്സിലെ ഹാരോള്‍ഡ് വുഡിലാണ് ഇവര്‍ ജീവികുന്നത്. ഐ.വി.എഫ്. വഴിയാണ് ഇവര്‍ 2004ല്‍ അമ്മയായത്. തന്റെ പങ്കാളിയായ നിക്ക മേയെര്‍ ഇതിനായി പൂര്‍ണ്ണ പിന്തുണ നല്‍കുകയും ചെയ്തു. ആദ്യമെല്ലാം ഈ വഴിയെ എതിര്‍ത്ത സൂ പിന്നീട് വഴങ്ങുകയായിരുന്നു സൂവിനെക്കാള്‍ പതിനൊന്നു വയസു ഇളയതാണ് പങ്കാളിയായ നിക്ക് മേയര്‍. മകളുടെ ബാല്യത്തില്‍ വേണ്ട ശ്രദ്ധ കൊടുക്കുന്നതിനു മേയര്‍ സൂവിനെ സഹായിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല