1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2015

ബ്രിട്ടീഷ് തെരഞ്ഞെടുപ്പില്‍ ഇന്ത്യ ആഗ്രഹിക്കുന്നത് എഡ് മിലിബാന്‍ഡിന്റെ വിജയമാണെന്ന് ദ് ഗാര്‍ഡിയന്‍ പത്രത്തിന്റെ റിപ്പോര്‍ട്ട്. ലോകരാജ്യങ്ങള്‍ ബ്രിട്ടണില്‍ ആര് വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന വിശകലനത്തിലാണ് മിലിബാന്‍ഡ് ജയിക്കണമെന്നാണ് ഇന്ത്യ താല്‍പര്യപ്പെടുന്നത് എന്ന് എഴുതിയിരിക്കുന്നത്.

ഇന്ത്യയിലെയും ബ്രിട്ടണിലെയും നേതാക്കള്‍ പരസ്പരം ആവര്‍ത്തിച്ചുള്ള സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടും ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ബ്രിട്ടീഷ് തെരഞ്ഞെടുപ്പില്‍ വലിയ താല്‍പര്യമില്ലെന്ന് ഡല്‍ഹി ആസ്ഥാനമായുള്ള കോളമിസ്റ്റ് ദീപന്‍കര്‍ ഡെ സര്‍ക്കാരിനെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ പറയുന്നു.

കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ വീസ പോളിസികളും ആന്റി ഇമ്മിഗ്രേഷന്‍ രീതികളുമാണ് ഇന്ത്യക്കാരെ മിലിബാന്‍ഡിലേക്ക് അടുപ്പിച്ചിരിക്കുന്നത്. ഇന്ത്യ ബ്രിട്ടണില്‍നിന്ന് സ്വാതന്ത്ര്യം നേടിയ കാലം മുതല്‍ ലേബര്‍ പാര്‍ട്ടിയോട് ചായ്‌വുണ്ടെന്ന് മുന്‍ നയതന്ത്ര പ്രതിനിധി കന്‍വാല്‍ സിബല്‍ പറയുന്നു.

അതേസമയം സമ്പന്നര്‍ക്കിടയില്‍ പ്രിയം കാമറൂണിനോടാണ്. അതിന് കാരണം സമ്പന്നര്‍ക്കുള്ള നികുതി ആനുകൂല്യങ്ങള്‍ എടുത്തു കളയുമെന്ന മിലിബാന്‍ഡിന്റെ പ്രസ്താവനയാണെന്നും സിബല്‍ പറയുന്നു.

ലേബര്‍ പാര്‍ട്ടി അവരുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഇന്ത്യയെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും എന്നാല്‍ കണ്‍സര്‍വേറ്റീവുകള്‍ ഇന്ത്യക്ക് കാര്യമായ പരിഗണന നല്‍കിയിട്ടുണ്ടെന്നും ഇന്ത്യന്‍ പത്രമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുകെഐപി പാര്‍ട്ടിയും അവരുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇന്ത്യയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട്.

യുകെയിലുള്ള ഇന്ത്യക്കാര്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണ് നരേന്ദ്ര മോഡി. കാമറൂണ്‍ ഇന്ത്യയിലെത്തിയപ്പോള്‍ മോഡിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മോഡി സര്‍ക്കാരിന്റെ മന്ത്രം വികസനമാണ്. വ്യാപാര സാധ്യതകള്‍ക്ക് ചെവി കൊടുക്കാന്‍ ലേബര്‍ പാര്‍ട്ടി നേതാവായ മിലിബാന്‍ഡിന് സാധിക്കില്ലെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. മിലിബാന്‍ഡ് ഒരു ട്രഡീഷ്ണല്‍ നേതാവാണെന്നാണ് ഇവര്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.