സാമ്പത്തിക മാന്ദ്യം ബ്രിട്ടനില്‍ വന്നെങ്കിലും അതൊന്നും ഇന്ധന വിപണിയെ ബാധിച്ചില്ലെന്ന് ബ്രിട്ടിഷ് ഗ്യാസിന്റെ കണക്കുകള്‍ വ്യക്തമാക്കി. ഇന്ധന വില ഇടയ്കിടെ വര്‍ദ്ധിച്ചെങ്കിലും ബ്രിട്ടീഷ് ഗ്യാസിന്റെ ലാഭത്തില്‍ ഒരു കുറവുമില്ല. ജനങ്ങള്‍ ബുദ്ധിമുട്ടിയാലും കമ്പനി മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. ഈ ഊര്‍ജ വിതരണക്കാര്‍ പതിനെട്ടു ശതമാനം ഗ്യാസിനും പതിനാറു ശതമാനം കറന്റിനും വില വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ മുപ്പതു ശതമാനം കാലാവസ്ഥ കാരണം ഉപയോഗം കുറവായിരുന്നു എന്നാണു അവരുടെ അധികൃതര്‍ വ്യക്തമാക്കിയത്. എന്നിട്ട് ലഭിച്ച ലാഭമോ 522 മില്യനാണ്. ചീഫ് എക്സിക്യൂട്ടീവ് ആയ സാം ലൈട്‌ലോ കഴിഞ്ഞ വര്ഷം ബ്രിട്ടീഷ് ഗ്യാസിനെയും അവരുടെ ഉപഭോക്താക്കളെയും സംബന്ധിച്ച് മോശമായ വര്‍ഷമായിരുന്നു എന്നറിയിച്ചു.
2011ല്‍ ഇവര്‍ക്ക് നഷ്ടമായ ഉപഭോക്താക്കളുടെ എണ്ണം 97000 ആണ്. പാചകവാതക ഉപയോഗത്തില്‍ ഇരുപത്തിയൊന്നു ശതമാനം കുറവ് വന്നിട്ടുണ്ട്. എന്തായാലും ഒരു ശതമാനം വര്‍ദ്ധന ലാഭത്തില്‍ വന്നിട്ടുണ്ട്. 2.41 ബില്ല്യണ്‍ അധിക ലാഭം കഴിഞ്ഞ വര്ഷം ലഭിക്കുകയുണ്ടായി. ഗ്യാസിന്റെയും എണ്ണയുടെയും വ്യവസായത്തില്‍ മുപ്പത്തിമൂന്നു ശതമാനം ഉയര്‍ച്ച കഴിഞ്ഞ വര്‍ഷത്തില്‍ രേഖപ്പെടുത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ചു വര്ഷം കൊണ്ട് ഇറക്കിയ ഓരോ ഒരു പൌണ്ടിനും 1.80 പൌണ്ട് നേടുവാനായി.
ഷെയര്‍ കയ്യിലുള്ളവര്‍ക്ക് ഇപ്രാവശ്യത്തെ ലാഭവിഹിതം എട്ടു ശതമാനം വരെ കൂടി ഒന്നിന് 15.4 പെന്‍സ് വരെ എത്തി. ഇപ്പോഴും മനസിലാകാത്തത് സാമ്പത്തിക പ്രതിസന്ധി ഇവരെ എന്താണ് ബാധിക്കാത്തത് എന്നാണു. ഈ കടുത്ത തണുപ്പിലും ഇത്ര നല്ല രീതിയില്‍ ഈ വിപണി മുന്‍പോട്ടു പോകുന്നത് പലര്‍ക്കും സഹിക്കുന്നില്ല. പക്ഷെ ജനങ്ങളെ പരമാവധി ചൂഷണം ചെയ്തു തന്നെയാണ് ഈ വര്ഷം ബ്രിട്ടീഷ് ഗ്യാസ് ലാഭം നേടിയത് എന്ന സത്യം തള്ളിക്കളയാനാകില്ല. എന്നാല്‍ ഇവരുടെ ഉപഭോതാക്കളുടെ പ്രതികരണം ഏതു രീതിയിലായിരിക്കും എന്ന് കണ്ടു തന്നെ അറിയേണ്ടി വരും. പ്രത്യേകിച്ച് മിക്കവരും ബ്രിട്ടീഷ് ഗ്യാസ് വിട്ടു മറ്റു കമ്പനികളിലേക്ക് ചേക്കേറുന്ന ഈ സമയത്ത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല