1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2015

ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടേയും ലേബര്‍ പാര്‍ട്ടിയുടേയും രണ്ട് എംപിമാരെ ഒളികാമറയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുന്‍ വിദേശകാര്യ മന്ത്രി മാല്‍ക്കം റിഫ്കിന്‍ഡ്, ഇറാക്ക് യുദ്ധ കാലത്ത് ബ്രിട്ടന്റെ വിദേശകാര്യ മന്ത്രിയായിരുന്ന ലേബര്‍ പാര്‍ട്ടിയുടെ ജാക്ക് സ്‌ട്രോ എന്നിവരാണ് പാര്‍ട്ടിയില്‍ നിന്ന് അന്വേഷണ വിധേയമായി പുറത്താക്കപ്പെട്ടത്.

ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകര്‍ ഒരു സാങ്കല്പിക ചൈനീസ് കമ്പനിയുടെ പ്രതിനിധികളായി ചമഞ്ഞ് എംപിമാരെ ഒളികാമറയില്‍ കുടുക്കുകയായിരുന്നു. വഴിവിട്ട സേവനങ്ങള്‍ക്കായി രണ്ട് എംപിമാര്‍ക്കും പണം വാഗ്ദാനം ചെയ്ത് അവരുടെ പ്രതികരണം കാമറയിലാക്കുകയായിരുന്നു.

തനിക്ക് അംബാസഡര്‍മാരുമായി ചൈനീസ് കമ്പനിക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ബന്ധങ്ങള്‍ ഉണ്ടെന്ന് റിഫ്കിന്‍ഡ് പറയുന്നത് ടേപ്പിലുണ്ട്. സ്‌ട്രോയാകട്ടെ എപ്രകാരമാണ് താന്‍ കനത്ത നിരീക്ഷണങ്ങള്‍ക്കിടയിലും മറ്റൊരു കമ്പനിക്കു വേണ്ടി യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങള്‍ വളച്ചൊടിച്ചത് എന്ന് വീമ്പടിക്കുന്നതും കാണാം.

67,000 പൗണ്ട് ശമ്പളം കൊണ്ട് എംപിമാര്‍ എങ്ങനെയാണ് ജീവിക്കുക എന്നും റിഫ്കിന്‍ഡ് പറയുന്നു. അതുകൊണ്ട് താന്‍ സ്വയം സമ്പാദിക്കുകയാണെന്നും അതിനായി തനിക്ക് ഇഷ്ടമുള്ളത് ചെയ്യുമെന്നും റിഫ്കിന്‍ഡ് വ്യക്തമാക്കുന്നു. പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ സംഭവത്തില്‍ അന്വേഷണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാരനെന്ന് കണ്ടെത്തുന്ന പക്ഷം റിഫ്കിന്‍ഡിന് എംപി സ്ഥാനം നഷ്ടപ്പെടുന്നതിനൊപ്പം വരുന്ന തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.