1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2011


ഒടുവില്‍ ഭാഗ്യം ബ്രിട്ടീഷുകാരനെ തന്നെ തേടിയെത്തി, കഴിഞ്ഞ കുറച്ചു കാലമായി യൂറോ മില്യന്‍ ജാക്ക്പോട്ടില്‍ ഭീമന്‍ ഭാഗ്യ തുകകള്‍ വരുമ്പോഴെല്ലാം അടിക്കുന്നത് ബ്രിട്ടീഷുകാരനാകുമോ എന്ന മോഹം നമുക്കുണ്ടാകാറുണ്ട്, എന്തായാലും കാംലോട്ട് കഴിഞ്ഞ ദിവസത്തെ 101 മില്യന്‍ പൌണ്ട് സ്വന്തമാക്കിയ മഹാഭാഗ്യവാന്‍ ബ്രിട്ടനില്‍ നിന്നുള്ള ലോട്ടറിയെടുത്ത ആളാണെന്നു വ്യക്തമാക്കി കഴിഞ്ഞു, ഇനി അതാരാണെന്നു മാത്രമേ അറിയാന്‍ ബാക്കിയുള്ളൂ. ജീവിതം തന്നെ മാറ്റി മറിക്കാന്‍ പോന്ന ഈ തുക യുകെയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഭാഗ്യമാണ്.

അതേസമയം വിജയി ഒരാളാണോ അതോ ഒന്നിലധികം ആളുകളാണോ എന്നും വിജയി അഞ്ജാതനായി തുടരുമോ എന്നും പറയാന്‍ പറ്റില്ല. അതൊക്കെ എന്തായാലും ശരി ഇതോടു കൂടി നാട്ടിലെ 1000 ധനികരുടെ ലിസ്റ്റില്‍ ഈ ഭാഗ്യം സ്വന്തമാക്കിയ ആള്‍ക്ക് കയറി പറ്റാം. കാംലെറ്റ് വാക്താവ് പറഞ്ഞത് തിങ്കളാഴ്ചയാവാതെ വിജയിയെ പറ്റി യാതൊന്നും പറയാന്‍ പറ്റില്ലയെന്നാണ്, അതും വിജയിയുടെ സമ്മതമില്ലെങ്കില്‍ അതിനു ശേഷവും വിജയിയെ അജ്ഞാതനാക്കാവുന്നതാണ് താനും, എന്തായാലും എന്തെങ്കിലും വിവരം വിജയിയെ പറ്റി അറിയണമെങ്കില്‍ തിങ്കളാഴ്ച ബാങ്ക് തുറക്കുന്നത് വരെ കാത്തിരിക്കണമെന്ന് ചുരുക്കം.

ഒറ്റയടിക്ക് ഈ ഭാഗ്യവാന്‍ രാജ്യത്തെ ധനികരുടെ ലിസ്റ്റില്‍ 703 മത്തെ സ്ഥാനമാണ് കരസ്ഥമാക്കിയിരിക്കുന്നത്, അതും ഡേവിഡ് ബോവിനൊപ്പം. സെലിബ്രിറ്റി ദമ്പതികളായ ഷാരോനിനെയും ഓസി ഓസ്‌ബോനിനെയും , ഗിനത് പാല്ട്രോവിനെയും ക്രിസ് മാര്‍ട്ടിനെയും ഇതോടെ ഈ വിജയി പിന്നിലാക്കും യഥാക്രമം ഇവരുടെ ആസ്തി 95 മില്യന്‍ പൌണ്ടും 48 മില്യന്‍ പൌണ്ടുമാണ്. വിജയികളില്ലാത്ത അഞ്ചു നറുക്കെടുപ്പിന് ശേഷമാണ് ഈ ഭീമന്‍ തുകയിലേക്ക് യൂറോമില്യന്‍ എത്തിപ്പെട്ടത്.

കഴിഞ്ഞ ജൂലൈയില്‍ സ്കോട്ടിഷ് ദമ്പതികളായ കോളിനും ക്രിസ്ട്ടീനും യുകെയിലെ ഏറ്റവും വലിയ സമ്മാനതുകയായ 161 മില്യന്‍ പൌണ്ട് സ്വനത്മാക്കിയിരുന്നു. 30 വര്‍ഷമായി ഒരുമിച്ചു ജീവിക്കുന്ന ആ ദമ്പതികള്‍ ഇപ്പോള്‍ ഡേവിഡ് ബെക്കാമിനോളം ധനികരാണ്. ഇങ്ങനെ മഹാഭാഗ്യങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം നാഷണല്‍ ലോട്ടറി ഓരോ ആഴ്ചയും യൂറോ മില്യനില്‍ 30 മില്യന്‍ പൌണ്ടാണ് വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മെയില്‍ 84 മില്യന്‍ സ്വന്തമാക്കിയ ഭാഗ്യവാനാണ് നിലവില്‍ ലോട്ടറി വിജയികളില്‍ യുകെയില്‍ നാലാം സ്ഥാനം.

എന്തായാലും 101 മില്യന്‍ പൌണ്ട് സ്വന്തമാക്കിയ ലോകത്തിലെ വിലപ്പെട്ട പലത്തും സ്വന്തമാക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ആളൊരു സ്പോര്‍ട്സ് പ്രേമിയാണെങ്കില്‍ 170000 പൌണ്ട് വിലയുള്ള ഫെരാരിയുടെ 458 ഇറ്റാലിയ കാര്‍ സ്വന്തമാക്കാം, ഇനി സംഗീതത്തിലാണ് കമ്പമെങ്കില്‍ ഒരു പരിപാടിക്ക് 500000 പൌണ്ട് വാങ്ങുന്ന റിഹാന്നയെ കൊണ്ട് തന്നെ പാടിപ്പിക്കാം. ഇനി കുടുംബത്തിന്റെ കാര്യം നോക്കാനാണ് താല്പര്യംരെങ്കില്‍ തായിലണ്ടിലും മറ്റും 100 മില്യന്‍ പൌണ്ട് വിലയുള്ള സ്വകാര്യ ദീപുകള്‍ വരെ സ്വന്തമാക്കാം. എന്താ ഇതൊക്കെ കേള്‍ക്കുമ്പോള്‍ കൊതിയാവുന്നോ, വെറുതെ കൊതിച്ചിട്ട് കാര്യമില്ല മാഷേ, ഭാഗ്യം വേണം, ഭാഗ്യം!

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.