1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2012

ലണ്ടന്‍: ശരീരമാസകലം മുഴകള്‍ വളര്‍ന്ന് വികൃതരൂപത്തിലായ ബബ്ള്‍ മാന് പ്രതീക്ഷയുടെ പുതുകിരണവുമായി അമേരിക്കയിലെ പ്രശസ്ത ഡെമര്‍റ്റോളജിസ്റ്റ്. ഇന്തോനേഷ്യക്കാരനായ ചന്ദ്ര വിസ്‌നു എന്ന 57 കാരനാണ് ശരീരമാസകലം മുഴകള്‍ വളര്‍ന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. മുഖത്തും ശരീരത്തിലും മുഴുവന്‍ ട്യൂമറുകള്‍ പോലെ മുഴകള്‍ വളര്‍ന്ന് വികൃതമായിരിക്കുകയാണ്. നാലു മക്കളുടെ പിതാവായ ചന്ദ്ര തന്റെ രൂപം കാരണം വീടിന് പുറത്തേക്ക് ഇറങ്ങാറില്ല. ചന്ദ്രയെ കാണുമ്പോള്‍ തന്നെ ആളുകള്‍ വെറുപ്പോടെ മുഖം തിരിക്കുമെന്ന് ബന്ധുക്കള്‍ പറയുന്നു.
തനിക്ക് 19 വയസ്സുളളപ്പോള്‍ മുഖത്താണ് ആദ്യമായി മുഴ വളര്‍ന്നുവന്നതെന്ന് ചന്ദ്ര ഓര്‍ക്കുന്നു. 24 വയസ്സായപ്പോഴേക്കും അത് പുറകുവശത്തേക്ക് പടര്‍ന്നു. മുപ്പത്തി രണ്ട് വയസ്സായപ്പോഴേക്കും ശരീരത്തിലാകമാനം മുഴകള്‍ വളര്‍ന്നിരുന്നു. രോഗത്തിന്റെ തുടക്കത്തില്‍ ചന്ദ്രയെ മാതാപിതാക്കള്‍ നിരവധി ഡെര്‍മ്മറ്റോളജിസ്റ്റുകളുടെ അടുത്ത് ചികിത്സക്കായി കൊണ്ടുപോയിരുന്നു. എന്നാല്‍ ഇത് അപൂര്‍വ്വമായ കേസാണന്നും ഇതിന് പ്രത്യേകിച്ച് ചികിത്സയില്ലന്നും പറഞ്ഞ് എല്ലാവരും മടക്കി അയക്കുകയായിരുന്നു. പിന്നീട് ഡോക്ടര്‍മാരെ കാണാന്‍ പോകാതായെന്നും ചന്ദ്ര പറയുന്നു.
ആളുകള്‍ നേരിട്ട് വെറുപ്പ് പ്രകടിപ്പിക്കാറില്ലങ്കിലും തന്നെ കാണുമ്പോള്‍ തന്നെ ഒഴിഞ്ഞുമാറുന്നതായി അനുഭപ്പെടാറുണ്ടെന്ന് ചന്ദ്ര പറയുന്നു. പലര്‍ക്കും എന്റെ ഭീകരമായ മുഖം കാണുന്നത് തന്നെ പേടിയാണ്. അസുഖം പകരുന്നതാണോയെന്ന ഭീതിയും പലര്‍ക്കുമുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് പലപ്പോഴും അരക്ഷിതാവസ്ഥയും ദേഷ്യവും തോന്നാറുണ്ട് – ചന്ദ്ര പറഞ്ഞു. ചന്ദ്രയുടെ മൂത്ത മകന്‍ മാര്‍ട്ടിന്‍ (32) മകള്‍ ലിസ് ചന്ദ്ര (26) എന്നിവര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതോടെയാണ് ചന്ദ്ര തന്റെ കഥ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്താന്‍ തീരുമാനിച്ചത്. മക്കള്‍ക്ക് കൂടി തന്റെ വിധി വരരുതെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.
അമേരിക്കയിലെ പ്രശസ്തനായ സ്‌കിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ആന്റണി ഗ്യാപ്‌സാരിയാണ് ചന്ദ്രയെ ചികിത്സിക്കാന്‍ മുന്നോട്ട് വന്നത്. ഇദ്ദേഹത്തിന്റെ രോഗത്തിന് കാരണം കണ്ടെത്തി പൂര്‍ണ്ണമായും ചികിത്സിച്ച് മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡോ. ആന്റണി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.