ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോണ്‍ ബുധനാഴ്ച അവതരിപ്പിച്ച ബജറ്റ് പണക്കാരന് വേണ്ടിയുള്ളതാണെന്ന് ഭൂരിപക്ഷം ബ്രിട്ടീഷുകാരും അഭിപ്രായപ്പെടുന്നു.ബജറ്റ് അവതരണത്തിന് ശേഷം YOUGOV നടത്തിയ ആദ്യ അഭിപ്രായ വോട്ടെടുപ്പിലാണ് ജനങ്ങള്‍ മനസ് തുറന്നത്.സര്‍വെയില്‍ പങ്കെടുത്ത 56 ശതമാനം പേരും ഈ ബജറ്റ് പണക്കാരന്റെ നികുതിഭാരം കുറയ്ക്കാന്‍ വേണ്ടിയുള്ളതെന്നു അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് നല്ലതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടവര്‍ ഇത്തവണത്തെ ബജറ്റ് സാധാരണക്കാരനെ സഹായിക്കില്ലെന്ന് വിലയിരുത്തി.
അടിസ്ഥാന നികുതി പരിധി (Personal Allowance ) 9205 പൌണ്ട് ആക്കി ഉയര്‍ത്തിയെങ്കിലും ഇതു സാധാരണക്കാരന് ഗുണകരമാവുമെന്ന് ഭൂരിപക്ഷം പേരും വിശ്വസിക്കുന്നില്ല.ഈ പരിഷ്ക്കാരം മൂലം ഉണ്ടാകുന്ന നികുതി ലാഭം വര്‍ഷം 220 പൌണ്ടാണ്.എന്നാല്‍ ആഗസ്റ്റില്‍ ഉണ്ടാവുന്ന ഇന്ധന നികുതിയും അതേ തുടര്‍ന്ന് ഉണ്ടായേക്കാവുന്ന വിലക്കയറ്റവും മൂലം ഇതില്‍ കൂടുതല്‍ പണം നഷ്ട്ടമാകുമെന്ന് ഉറപ്പാണ്.ഇതിനു പുറമെയാണ് 40 ശതമാനം നികുതി ഈടാക്കുന്നതിനുള്ള പരിധി കുറച്ചത് മൂലമുള്ള അധിക നികുതി ബാധ്യത.ഇപ്പോള്‍ വര്‍ഷം 42475 പൌണ്ട് വാര്‍ഷിക ശമ്പളം ഉള്ളവരാണ് 40 ശതമാനം നികുതി നല്‍കേണ്ടത്.എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ വര്‍ഷം 41450 പൌണ്ട് ശമ്പളം ലഭിക്കുന്നവരും 40 ശതമാനം നികുതി നല്‍കേണ്ടി വരും.ഏകദേശം ഒരു മില്യന്‍ ആളുകള്‍ക്ക് ഈ അധികനികുതി ബാധ്യതയുണ്ടാവും.
150000 പൌണ്ടില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവരുടെ നികുതി നിരക്ക് 50 ശതമാനത്തില്‍ നിന്നും 45 ശതമാനമായി കുറച്ചതാണ് സാധാരണക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്.സര്‍വെയില്‍ പങ്കെടുത്ത 55 ശതമാനം പേരും ഈ തീരുമാനത്തെ എതിര്‍ത്തു.വിരമിച്ചവരുടെ ടാക്സ് ഫ്രീ അലവന്‍സ് മരവിപ്പിച്ചത് തെറ്റായിപ്പോയി എന്നായിരുന്നു 68 ശതമാനം പേരുടെയും അഭിപ്രായം .എന്തായാലും ബജറ്റ് അവതരണത്തിന് ശേഷം കണ്‍സര്‍വെറ്റിവ് പാര്‍ട്ടിയുടെ 38 ശതമാനമായി കുറഞ്ഞു.42 ശതമാനവുമായി ലേബര്‍ പാര്‍ട്ടിയാണ് ഒന്നാം സ്ഥാനത്ത്.മൂന്നാം സ്ഥാനത്തുള്ള ലിബറല്‍ ഡെമോക്രാട്ടുകളുടെ ജനപ്രീതി 9 ശതമാനം മാത്രമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല