രണ്ടു മഞ്ഞ വരകള്‍ തന്റെ കാറിനു മുന്‍പില്‍ വരച്ചിട്ടു പിഴയടക്കാനുള്ള ടിക്കറ്റ് കിട്ടിയപ്പോള്‍ എന്താണ് സംഭവിച്ചതെന്നറിയാതെ ഉടമസ്ഥന്‍ അന്തം വിട്ടുപോയി. കാറിവിടെ പാര്‍ക്ക് ചെയ്യുമ്പോള്‍ ആ വരകള്‍ അവിടെ ഉണ്ടായിരുന്നില്ല. പിന്നെ ആരായിരിക്കും . ആരായാലും സംഭവം നല്ല വൃത്തിക്ക് പണിതിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫോര്‍ഡ് ഫിയസ്റ്റ കാറിന്റെ ബമ്പര്‍ ചേര്‍ത്താണ് കൌണ്‍സില്‍ ജീവനക്കാരന്‍ വരച്ചു പഠിച്ചത്.
ഡര്‍ബിയിലെ കേടല്‍സ്റ്റന്‍ സ്ട്രീറ്റില്‍ പാര്‍ക്ക് ചെയ്ത പാട്രിക് മാക് ക്രിസ്റ്റലിന്റെ കാറിനാണ് ഈ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നത്. മൂന്ന് വര്‍ഷമായി താന്‍ പാര്‍ക്ക് ചെയ്തു കൊണ്ടിരുന്ന ഇടത്താണ് ഈ നാല്പത്തി ഒന്പതുകാരന്‍ വാഹനം പാര്‍ക്ക് ചെയ്തത്. ഉച്ചക്ക് രണ്ടു മണിയുടെ ഷിഫ്റ്റിനായി പാര്‍ക്ക് ചെയ്തു പോയപ്പോഴാണ് വീടുകള്‍ക്ക് മുന്‍പില്‍ മഞ്ഞ വരകള്‍ പ്രത്യക്ഷപ്പെട്ടത് ഇദ്ദേഹം ശ്രദ്ധിച്ചത്. എന്നാല്‍ തന്റെ സ്ഥിരം പാര്‍ക്കിംഗ് സ്ഥലത്ത് ഈ വരകള്‍ ഇല്ലായിരുന്നതിനാല്‍ അദ്ദേഹം ധൈര്യമായി കാര്‍ പാര്‍ക്ക് ചെയ്തു ജോലിക്ക് കയറി.
എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം ഭക്ഷണം കഴിക്കാന്‍ പോയ ഒരു സുഹൃത്താണ് സംഭവം കണ്ടു പാട്രിക്കിനെ വിവരം അറിയിക്കുന്നത്. പുറത്തു വന്നപ്പോള്‍ കണ്ടത് പാര്‍ക്കിംഗ് പിഴയടക്കാനുള്ള ടിക്കറ്റും. പെയിന്റ് ചെയ്യുന്നതിനിടയില്‍ മുന്‍പിലെ ബമ്പറിലും മഞ്ഞ നിറം ആയിട്ടുണ്ട്. പാര്‍ക്ക് ചെയ്ത സമയത്ത് ഇവിടെ ഇങ്ങിനെ രണ്ടു വരകള്‍ ഉണ്ടായിരുന്നില്ല എന്ന് പാട്രിക് ഉറപ്പിച്ചു പറയുന്നു. സംഭവത്തില്‍ കൌണ്‍സില്‍ ഖേദം രേഖപ്പെടുത്തി. തെറ്റായിട്ടാണ് ഈ പിഴ ഈടാക്കിയിട്ടുള്ളത് എന്നും അത് റദ്ദു ചെയ്യുമെന്നും അവര്‍ അറിയിച്ചു.
പുതിയ പാര്‍ക്കിംഗ് നിയമങ്ങള്‍ വരുന്നതിന്റെ ഭാഗമായിട്ടാണ് പലയിടത്തും പുതിയ മഞ്ഞ വരകള്‍ വന്നിട്ടുള്ളത്. പാര്‍ക്ക് ചെയ്തു കഴിഞ്ഞ കാറുകള്‍ ഉള്ളതിനാല്‍ മഞ്ഞ വരകള്‍ വരയ്ക്കാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞു ഒരു കൌണ്സില്‍ ജീവനക്കാരന്‍ പ്രശ്നമുണ്ടാകിയിരുന്നു. ഡേവിഡ് ഗാര്ട്ടുസൈട് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ഉദ്യോഗസ്ഥന്‍ ഇത് തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായ ഒരു തകരാറാണ് എന്ന് സമ്മതിച്ചു. പരാതിക്കാരന്റെ അസൌകര്യത്തിനു മാപ്പ് ചോദിക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല