1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2015

ലോകത്തിലെ തന്നെ ഏറ്റവും മുന്തിയ ഹോട്ടലായ ദുബായിലെ ബൂര്‍ജ് അല്‍ അറബിലൂടെ ദുബായ് നഗരം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. 60 നിലകളിലായി സ്ഥിതി ചെയ്യുന്ന ഈ ഹോട്ടലില്‍ താമസിക്കാന്‍ എത്തുന്നവര്‍ക്ക് 24 കാരറ്റ് സ്വര്‍ണത്തില്‍ പൊതിഞ്ഞ ഐ പാഡാണ് ഹോട്ടലിന്റെ വാഗ്ദാനം. ഹോട്ടലില്‍ താമസം മതിയാക്കി തിരികെ പോകുന്നതുവരെ ഓരോരുത്തര്‍ക്കും ഓരോ ഐ പാഡ് വീതമാണ് ഹോട്ടല്‍ അധികൃതര്‍ നല്‍കുക. എന്നാല്‍ ഒരു രാത്രി ഹോട്ടലില്‍ താമസിക്കാന്‍ വേണ്ട കുറഞ്ഞ നിരക്കാകട്ടെ 813 പൗണ്ടും. സെവന്‍ സ്റ്റാര്‍ വിഭാഗത്തില്‍പ്പെട്ട ഹോട്ടലാണ്. ഹോട്ടലുകള്‍ക്ക് സെവന്‍ സ്റ്റാര്‍ പദവി ലഭിക്കുന്നത് വിരളമാണ്. ആഢംബരത്തിന്റെ അവസാന വാക്കായ ഹോട്ടലുകള്‍ക്ക് മാത്രമാണ് സെവന്‍ സ്റ്റാര്‍ പദവി ലഭിക്കാറുള്ളത്.

ഹോട്ടലിലെ ഒരു രാത്രിയുടെ കുറഞ്ഞ നിരക്കാണ് 813 പൗണ്ട്. എന്നാല്‍ ഹോട്ടല്‍ മുറിയുടെ ഒരു രാത്രിയുടെ ഏറ്റവും കൂടിയ നിരക്കാവട്ടെ കുറഞ്ഞതിനേക്കാള്‍ പല മടങ്ങുവരും. 16,742 പൗണ്ടാണത്. ഹോട്ടലിലെ സൗകര്യങ്ങള്‍ തന്നെയാണ് അതിന്റെ ആഡംബരങ്ങവും വളിച്ചോതുന്നത്. മഹാഗണിയിലാണ് ഹോട്ടലിലെ ഫര്‍ണീച്ചറുകള്‍ നിര്‍മിച്ചിരിക്കുന്നത്. വിലയേറിയ ബാര്‍ബിളുകളും ബോസ്റ്റ് മാര്‍ബിളുകളും ഹോട്ടല്‍ മുറിയുടെ മോടി കൂട്ടുന്നു. സ്വര്‍ണം പൂശിയ സ്‌റ്റെയറുകളും 12 പേര്‍ക്ക് വിശാലമായി ചിലവഴിക്കാവുന്ന ഡൈയിനിങ് ഹാളും ലൈബ്രറിയും പാചകരുടെയും പരിചാരകരുടെയും നീണ്ട നിരയുമൊക്കെ ഹോട്ടലിന്റെ പ്രൗഢി വിളിച്ചോതുന്നു.

ഹോട്ടലില്‍ അവധിക്കാലം ചിലവഴിക്കാനെത്തുന്ന അതിഥികള്‍ക്കായി വാഹന ലോകത്തെ രാജാക്കന്മാരായ പത്ത് റോള്‍സ് റോയിസ് കാറുകളാണ് ഹോട്ടലിന്റെ മുറ്റത്ത് നിരന്നിരിക്കുന്നത്. അതിഥികളെ വിമാനത്താവളത്തില്‍ നിന്നും ഹോട്ടലിലേയ്ക്ക് ആനയിക്കുന്നതിനും അതിഥികള്‍ക്ക് പേര്‍ഷ്യന്‍ ഗള്‍ഫ് നഗരം ചുറ്റിക്കാണുന്നതിനും ഈ കാര്‍ ഭീമന്‍മാര്‍ അകടമ്പടി സേവിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.