1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2012

ഡീസൽ വില കൂട്ടിയതിനെ തുടർന്ന് ബസ് ചാർജ് വർധിപ്പിക്കണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. പ്രഖ്യാപനം ഒക്ടോബർ 10 ന് ഉണ്ടാകും. മിനിമം ചാർജ് 6 രൂപ ആയേക്കും.മന്ത്രി ആര്യാടൻ മുഹമ്മദ് വിളിച്ചു ചേർത്ത അനുര‌ഞ്ജന യോഗത്തിലാണ് നിരക്കു വർധന സംബന്ധിച്ച ധാരണയായത്. ഇതിന്റെ അടിസ്ഥാനത്തിൽ സമരത്തിൽ നിന്ന് പിൻമാറാൻ ബസുടമകൾ തീരുമാനിച്ചു.ഡീസല്‍ വിലവര്‍ധനയെത്തുടര്‍ന്ന് ബസ് വ്യവസായം നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ബുധനാഴ്ച രാവിലെ ബന്ധപ്പെട്ട മന്ത്രിസഭാ ഉപസമിതി യോഗം ചേര്‍ന്നിരുന്നു.

യാത്രാനിരക്കുകളില്‍ വരുത്തേണ്ട വര്‍ധന സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ അധ്യക്ഷനായ നിരക്ക് പരിഷ്‌കരണ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. യാത്രാനിരക്കുകള്‍ സംബന്ധിച്ച നാട്പാക്കിന്റെ നിര്‍ദേശവും ബസ്സുടമകളുടെ നിവേദനങ്ങളും പഠിച്ചശേഷം സപ്തംബര്‍ 30-നകം സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിനു നല്‍കണം. അതിനുശേഷം ഒക്ടോബര്‍ 10-നകം നിരക്കുവര്‍ധന സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുമെന്ന് സ്വകാര്യ ബസ്സുടമകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.

കെ. എസ്. ആർ.ടി.സി യാത്രാ നിരക്കും ഇതോടൊപ്പം വർധിപ്പിക്കേണ്ടി വരും. അവസാനമായി ബസ് ചാർജ് വർധിപ്പിച്ചപ്പോൾ സ്വകാര്യ ബസുകളുടെ ഫെയർസ്റ്റേജ് നിർണയത്തിൽ അപാകതയുണ്ടായെന്ന് പരാതി ഉയർന്നിരുന്നു. 2011 നവംബർ എട്ടിനാണ് അവസാനമായി ബസ് യാത്രാക്കൂലി സർക്കാർ വർധിപ്പിച്ചത്. ആൾ കേരള ബസ് ഓപ്പ്രേറ്റേഴ്സ് ഫെഡറേഷൻ, കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫേഡറേഷൻ തുടങ്ങിയ സംഘടനകൾ ചർച്ചയിൽ സംബന്ധിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.