1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 5, 2011

ക്യാന്‍സര്‍ പരിശോധന അങ്ങേയറ്റം വേദനാജനകമായ ഒന്നാണ്. രണ്ട് കാരണങ്ങള്‍ക്കൊണ്ടാണ് അത് വേദനാജനകമാകുന്നത്. ക്യാന്‍സര്‍ പരിശോധനക്കുശേഷം ലഭിക്കുന്ന റിസള്‍ട്ടാണ് ഒന്നാമത്തെ വേദനിപ്പിക്കുന്ന കാര്യമെങ്കില്‍ രണ്ടാമത്തെ പ്രശ്നം അതിനായുള്ള കാത്തിരിപ്പും മറ്റുമാണ്. ചില ആശുപത്രികളില്‍ മണിക്കൂറുകള്‍ ക്യൂ നിന്നാല്‍‌ മാത്രമാണ് ക്യാന്‍സര്‍ ടെസ്റ്റ് ചെയ്യാന്‍ സാധിക്കുന്നത്.

എന്നാല്‍ അതില്‍നിന്നെന്നാം വ്യത്യസ്തമായി നിങ്ങളുടെ ജോലിസ്ഥലത്ത് എത്തി ക്യാന്‍സര്‍ പരിശോധന നടത്താന്‍ തയ്യാറെടുക്കുകയാണ് ബ്രിട്ടണിലെ ചില ആശുപത്രികള്‍. ജോലിസ്ഥലത്ത് എത്തി നിങ്ങളുടെ ക്യാന്‍സര്‍ പരിശോധന നടത്തുമെന്നാണ് പ്രമുഖ ആശുപത്രി അറിയിച്ചിരിക്കുന്നത്.

ജോലിസ്ഥലത്ത് വെച്ച് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ഉടന്‍തന്നെ ആശുപത്രി അധികൃതരെ അറിയിക്കുക. ഉടന്‍തന്നെ നേഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും സംഘമെത്തി പരിശോധന നടത്തും. ജോലിസ്ഥലത്ത് മികച്ച പരിശോധനയും ചികിത്സയും കിട്ടുന്നില്ലെന്ന് ബ്രിട്ടണിലെ ഭൂരിപക്ഷം തൊഴിലാളികളും പരാതിപ്പെട്ടിരുന്നു. അതിനെത്തുടര്‍ന്നാണ് ഇങ്ങനെയൊരു സൗകര്യം ഏര്‍പ്പെടുത്താമെന്ന് ആശുപത്രി അധികൃതര്‍ തീരുമാനിച്ചത്. ഒരുവര്‍ഷം ബ്രിട്ടണില്‍ 175 മില്യണ്‍ ജോലിദിവസങ്ങളാണ് അസുഖങ്ങളെത്തുടര്‍ന്ന് ഇല്ലാതാകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.