പ്രധാന മന്ത്രി ഡേവിഡ് കാമറൂണ്‍ വില കുറഞ്ഞ മദ്യത്തിനും സിഗരറ്റിനും എതിരെയുള്ള യുദ്ധത്തിന് ഒരുങ്ങുന്നു. മദ്യത്തിന് ഒരു നിശ്ചിത വില കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. പുകവലി കുട്ടികളില്‍ ഉണ്ടാക്കുന്ന ദോഷങ്ങള്‍ തെളിവ് സഹിതം മനസിലാക്കിത്തരുന്ന ക്യാംപെയ്നുകള്‍ ഇതിനായി സംഘടിപ്പിക്കും എന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനായുള്ള പദ്ധതികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുറത്തു വരും. മദ്യത്തിന്റെ വില കുറച്ചത് ഈ അടുത്താണ്. എന്നാല്‍ ഇതിനെതിരെ വന്‍ പ്രതിഷേധം ആര്‍ത്തിരമ്പി.
ഹെല്‍ത്ത്‌സെക്രെട്ടറി ആന്‍ഡ്രൂ ലാന്‍സ്ലി ഇതിനെതിരെ പരസ്യമായി സംസാരിച്ചതു ക്യാബിനറ്റില്‍ വന്‍ ചര്‍ച്ചാ വിഷയം ആയി മാറിയിരുന്നു. സ്കോട്ട്ലണ്ട് പാത പിന്തുടരുവാനാണ് കാമറൂണ്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. യൂണിറ്റിനു 45p എന്ന നിലയിലാണ് സ്കൊട്ട്ലണ്ടില്‍ പബ്ബുകള്‍ മദ്യം വില്‍ക്കുന്നത്. വില കുറഞ്ഞ മദ്യത്തിന്റെ ലഭ്യതയാണ് പ്രശ്നം എന്നാണു പ്രധാനമന്ത്രി കരുതുന്നത്. കുറഞ്ഞ യൂണിറ്റ് നിരക്ക് ഈ വില വര്‍ദ്ധനകള്‍ക്കിടെ മദ്യത്തിനായി നടപ്പാക്കിയത് ആളുകളെ മദ്യത്തിനോടടുപ്പിച്ചു. പുകവലിയുടെ ദോഷഫലങ്ങളെ പറ്റി ലാന്‍സ്ലി ടെലിവിഷനിലൂടെ പ്രതികരിക്കും.
മുതിര്‍ന്നവര്‍ പുക വലിക്കുന്നത് കുട്ടികളെ എങ്ങിനെ ബാധിക്കും എന്ന വിഷയത്തില്‍ ഇദ്ദേഹം സംസാരിക്കും. പുകവലിക്കുന്നവരുടെ സമീപത്ത് നില്‍ക്കുന്നത് മൂലം 80% വരെ പുക മറ്റുള്ളവരുടെ ഉള്ളില്‍ പോകുന്നുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പുകയിലയുടെ പരസ്യങ്ങള്‍ നിരോധിക്കുവാന്‍ തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ വര്ഷം മാത്രം 9500 ഓളം കുട്ടികള്‍ സാംക്രമിക പുകവലിയാല്‍ ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടിട്ടുണ്ട്. കുട്ടികളെ ആകര്‍ഷിക്കാത്ത തരത്തിലുള്ള പാക്കിംഗില്‍ ഇനി മുതല്‍ വലിയ മുന്നറിയിപ്പോടു കൂടെയാകും സിഗരറ്റ് വില്‍ക്കപ്പെടുക. കുട്ടികളെ പുകവലിയില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനു ഇത് ഒരളവു വരെ സഹായകമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല