1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2012

ഏറെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങുകയും അത് വഴി വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുകയും ചെയ്ത എന്‍.എച്ച്.എസ് നവീകരണ ബില്ലിനായി കാമറൂണ്‍ യുദ്ധം തുടങ്ങിക്കഴിഞ്ഞു. ആരോഗ്യവിദഗ്ധരുമായി ഇതിനായി ഒരു രഹസ്യ കൂടിക്കാഴ്ച നടത്തി. ഇതിനു മുന്‍പ്‌ ഹെല്‍ത്ത്‌ സെക്രട്ടറി ആന്‍ഡ്രൂ ലാന്‍സ്ലി ഇവരുമായി നടത്തിയ കൂടിക്കാഴ്ച പരാജയപ്പെട്ടിരുന്നു. ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പല സൌജന്യ ചികിത്സകളും ഈ ബില്‍ വന്നാല്‍ നഷ്ടമാകും.

ആരോഗ്യ വിദഗ്ധരെ പറഞ്ഞു മനസിലാക്കിയാല്‍ മാത്രമേ ഈ ബില്ലിന്റെ കാര്യത്തില്‍ ഒരു നീക്കു പോക്ക് ഉണ്ടാകുകയുള്ളൂ എന്ന് ഡേവിഡ്‌ കാമറൂണിനു നല്ലപോലെ അറിയാം. എന്നാല്‍ രഹസ്യകൂടിക്കാഴ്ചക്ക് ക്ഷണിക്കാതിരുന്ന ചില ആരോഗ്യവൃത്തങ്ങള്‍ കാമറൂണിനെതിരെ നീക്കം തുടങ്ങിയിട്ടുണ്ട്. സര്‍ക്കാരിന് ചിലവ് കുറക്കുന്നതിനായി ആരോഗ്യവിഭാഗമേ കിട്ടിയുള്ളൂ എന്ന മട്ടിലാണ് മറ്റു ചിലര്‍. റോയല്‍ കോളേജിലെ വിദഗ്ധര്‍ ആണ് പ്രധാനമായും ബില്ലിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

ഇവരെ പ്രത്യേകമായി വിളിപ്പിക്കുകയും ബില്ലിന്റെ ഗുണ ഗണങ്ങളെപ്പറ്റി സംസാരിക്കുകയും ചെയ്തിരുന്നു സര്‍ക്കാര്‍ പ്രതിനിധികള്‍. മൂന്നു ആഴ്ച്ചക്ക് ശേഷം പ്രധാന മന്ത്രിയും മറ്റു കോളേജ്‌ അധികൃതരും തമ്മില്‍ ഈ വിഷയത്തെപ്പറ്റി ചര്‍ച്ച നടത്തും. സര്‍ക്കാരിന്റെ ഈ ബില്ലിനെതിരെയുള്ള പ്രതിഷേധ സൂചകമായി കൊടുത്ത ഈ-പെറ്റീഷന്‍ 120,000 ഒപ്പുകള്‍ നേടിയിരുന്നു. 100,000 ഒപ്പുകള്‍ നേടിയ പരാതികള്‍ വീണ്ടും പരിഗണിക്കപ്പെടും എന്നതിനാല്‍ എന്‍.എച്ച്.എസ്. പരിഷ്ക്കാരങ്ങള്‍ പാര്‍ലമെന്റില്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടും. ഈ ബില്‍ മൂലം ആയിരക്കണക്കിന് ജീവനക്കാരുടെ ജോലി നഷ്ടപ്പെടും എന്നതും ഇതിന്റെ മറുപുറമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.