1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2011

ഇന്ത്യന്‍ ആയുര്‍വേദ ചികിത്സയില്‍ പല അസുഖങ്ങള്‍ക്കും കഞ്ചാവ് മരുന്നിന്റെയോപ്പം ചേര്‍ക്കാറുണ്ട്.യു കെയില്‍ ഒരു ലഹരി പദാര്‍ത്ഥം എന്നതിലുപരി കഞ്ചാവിനെക്കുറിച്ച് ഇത് വരെ കേട്ടിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ മാഞ്ചസ്റ്ററിലെ ഒരു ആശുപത്രിയില്‍ ക്യാന്‍സര്‍ രോഗികളില്‍ കഞ്ചാവില്‍നിന്നുള്ള മരുന്ന് പരീക്ഷിക്കാന്‍ തയ്യാറെടുക്കുന്നു. പരീക്ഷണമെന്ന രീതിയിലാണ് കഞ്ചാവില്‍നിന്നുള്ള മരുന്ന് പരീക്ഷിക്കാന്‍ പോകുന്നത്. ഈ മരുന്നുകൊണ്ട് ക്യാന്‍സര്‍ മാറില്ല, പക്ഷേ വേദനയ്ക്ക് കുറവുണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിശദീകരണം. ഈ മരുന്ന് രോഗിയുടെ നാവിന്‍റെ അടിയില്‍ വെയ്ക്കും. ഒരു ദിവസം പത്തുതവണ ഇങ്ങനെ വെയ്ക്കുമ്പോള്‍ ക്യാന്‍സര്‍ വേദനയ്ക്ക് അല്പം കുറവുണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നത്.

ഇത് പരീക്ഷിച്ചശേഷം നല്ല ഫലം ലഭിച്ചാല്‍ രാജ്യത്താകമാനും ക്യാന്‍സര്‍ രോഗികള്‍ക്ക് വേദനസംഹാരിയായിട്ട് ഉപയോഗിക്കാമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുത്തുന്നത്. മരുന്ന് പരീക്ഷിക്കാന്‍ ഇപ്പോള്‍ത്തന്നെ എട്ടോളം ക്യാന്‍സര്‍ രോഗികള്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അടുത്ത രണ്ടുവര്‍ഷത്തേക്ക് മുപ്പത്തിരണ്ടുപേരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി.

കഴിഞ്ഞ ഡിസംബറില്‍വരെ ചില പ്രത്യേക അസുഖങ്ങള്‍ക്ക് ഈ മരുന്ന് ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ മരുന്ന് ആശുപത്രികളില്‍നിന്ന് രോഗികള്‍ക്ക് എഴുതി നല്‍കുന്നില്ല. എന്നാല്‍ ഈ വടക്കന്‍ മാഞ്ചസ്റ്ററിലെ ജനറല്‍ ആശുപത്രിയില്‍ ഇത് പരീക്ഷിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചുനാളായി ഈ മരുന്നിന്റെ പരീക്ഷണത്തിലായിരുന്നുവെന്ന് ആശുപത്രിയിലെ മുതിര്‍ന്ന നേഴ്സ് സാം ജോയല്‍ പറഞ്ഞു. മരുന്ന് വന്‍ വിജയമായാല്‍ ഇനിമുതല്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് വേദന പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്ന് സാം ജോയല്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.