ബ്രിട്ടീഷുകാര്‍ പൊതുവേ ദാന ശീലരാണ്.അതുകൊണ്ട് തന്നെയാണ് കൂണുപോലെ ചാരിറ്റി സംഘടനകള്‍ ഈ രാജ്യത്ത് പൊട്ടിമുളയ്ക്കുന്നത്.വസ്ത്രം മുതല്‍ പണം വരെ എന്തും ചാരിറ്റിക്ക് നല്‍കാം.ഒരുമാതിരി എല്ലാ ടൌണുകളിലും ചാരിറ്റി ഷോപ്പുകളും ഉണ്ട്.അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഓക്സ് ഫാം .ഇക്കഴിഞ്ഞ ദിവസം ഒരു ദാനശീലന് ഈ ചാരിറ്റിക്കു നല്കിയ സാധനം എന്തെന്ന് കേട്ടാല്‍ നമ്മള് ഒന്ന് ഞെട്ടും.ഒരു വലിയ ബാത്ത്റൂം ടവല്‍ നിറയെ ഫ്രെഷ് ആയി പറിച്ചെടുത്ത കഞ്ചാവ് ആണ് ചാരിറ്റി ഷോപ്പില്‍ കണ്ടെത്തിയത്.കഞ്ചാവ് കൃഷിക്കാരനായാലും ദാനശീലനായ വ്യക്തി സംഗതി കടയില്‍ വച്ചതിനു ശേഷം മുങ്ങിക്കളഞ്ഞു.
ആയിരങ്ങള്‍ വിലയുള്ള കഞ്ചാവ് കടയില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കടയിലെ ജീവനക്കാര്‍ പോലീസിനെ വിളിച്ചു വരുത്തി. വല്ലാത്ത രൂക്ഷ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ഒരു ബാഗ് കണ്ടെത്തിയതെന്നു കടയിലെ പ്രൊഡക്ഷന്‍ മാനേജര്‍ ആയ ലോറൈന്‍ നീധാം ബ്രിന്‍ലി പറഞ്ഞു.
ഒരു വലിയ ബാത്ത്റൂം ടവലില്‍ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. അന്നെ ദിവസം രാവിലെ ചെടിയില്‍ നിന്ന് പറിച്ചെടുത്തത് പോലെ പുതിയതായിരുന്നു കഞ്ചാവ്. എവിടെ നിന്നാണ് വന്നതെന്ന് തങ്ങള്‍ക്കറിയില്ലെന്നു ജീവനക്കാര്‍ പറഞ്ഞു. ബെസ്റ്റ് ക്വാളിറ്റി അല്ലെങ്കിലും ഇതിനു ആയിരങ്ങള്‍ വില വരുമെന്ന് പോലിസ് പറഞ്ഞു. പൊതി കിട്ടിയപ്പോള്‍ ഗന്ധം കാരണം അത് തുറന്നു നോക്കാതെ തന്നെ അവര്‍ മാനേജരുടെ റൂമില്‍ ഏല്‍പ്പിച്ചു. അതിന്റെ വല്ലാത്ത മണം കാരണം തനിക്ക് തലവേദന അനുഭവപ്പെട്ടെന്നു മിസ്.നീധാം പറഞ്ഞു. വെസ്റ്റ് യോര്കിലെ ഈ കടയ്ക്ക് സംഭാവന ആയി കിട്ടുന്ന വസ്ത്രങ്ങള്‍ ശേഖരിക്കുന്ന ജോലിയാണ്. ലഹരിവസ്തു പിടിച്ചെടുത്ത് നശിപ്പിച്ചെന്നു പോലിസ് വക്താവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല