കാപ്പികുടിയും കുഞ്ഞുങ്ങളുടെ ഉറക്കവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. എന്നുവെച്ചാല്‍ അമ്മയുടെ കാപ്പികുടി കുഞ്ഞുങ്ങളുടെ ഉറക്കത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നര്‍ത്ഥം. ധാരാളം കാപ്പി കുടിക്കുന്ന അമ്മയുടെ മുലപ്പാലിലൂടെ കുഞ്ഞുങ്ങള്‍ക്ക് കാപ്പിയിലുള്ള ലഹരിപദാര്‍ത്ഥം ലഭിക്കുന്നു. ഇത് കുഞ്ഞുങ്ങളുടെ ഉറക്കത്തെ ബാധിക്കും. അതാണ് അമ്മയുടെ കാപ്പികുടിയും കുഞ്ഞുങ്ങളുടെ ഉറക്കവും തമ്മിലുള്ള ബന്ധം.
ഇനിയിപ്പോള്‍ നിങ്ങള്‍ കാപ്പിതന്നെ കുടിക്കണമെന്നില്ല. ചോക്ക്ലേറ്റ് തിന്നുകയോ സോഫ്റ്റ് ഡ്രിങ്കുകള്‍ കഴിക്കുകയോ ചെയ്താലും ഈ പ്രശ്നമുണ്ടാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അതായത് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണസാധനങ്ങളില്‍ കാപ്പിയില്‍ ഉള്ളതിന് സമാനമായ വസ്തുക്കള്‍ ഉണ്ടെങ്കിലും പ്രശ്നമാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഉറങ്ങാതിരിക്കാന്‍ നമ്മള്‍ കാപ്പി കുടിക്കാറുണ്ടല്ലോ. അതുതന്നെയാണ് ഇവിടെ സംഭവിക്കുന്നത്. കാപ്പിയിലുള്ള ചില വസ്തുക്കള്‍ നിങ്ങളുടെ കുഞ്ഞിന്റെ ഉറക്കം കളയുന്നു.
ജനിച്ചയുടനെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലിനൊപ്പം ലഭിക്കുന്ന ഇത്തരത്തിലുള്ള ലഹരി പദാര്‍ത്ഥങ്ങളെ ഒഴിവാക്കാന്‍ ഒട്ടും അറിയില്ല. അതുകൊണ്ടുതന്നെ കുഞ്ഞ് ജനിച്ചയുടനെയുള്ള കുറച്ച് കാലങ്ങളില്‍ അമ്മ കാപ്പി കുടിക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒരു ദിവസം മൂന്ന് കപ്പില്‍ കൂടുതല്‍ കാപ്പി കുടിക്കരുത് എന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അതില്‍ കൂടുതല്‍ കാപ്പി കുടിച്ചാല്‍ വന്‍ പ്രത്യാഘാതങ്ങളെ നേരിടേണ്ടിവരുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല