സീരിയില്‍ നടിയോടൊപ്പം രണ്ട് ഉന്നത രാഷ്ട്രീയ നേതാക്കള്‍ നടത്തിയ ഉല്ലാസയാത്ര വിവാദമാകുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. കാറിലുണ്ടായിരുന്ന സീരിയില്‍ നടിയെന്നു പറയപ്പെടുന്ന സൌമ്യ (25)യുടെ മുഖത്തു ഗുരുതരമായി പരിക്കേറ്റിരുന്നു. കൊട്ടാരയ്ക്കരയ്ക്കടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൌമ്യ മണിക്കൂറുകള്‍ക്കുള്ളില്‍ നാടകീയമായി രക്ഷപ്പെടുകയും ചെയ്തു. ഇടുക്കി ജില്ലയിലെ ഒരു എംഎല്‍എയും കൊല്ലത്തെ ഒരു മുന്‍ എംഎല്‍എയുമാണ് കാറിലുണ്ടായിരുന്നത്.
പത്തനംതിട്ട രജിസ്ട്രേഷനുള്ള കെ.എല്‍. 03 ആര്‍ 5002 എന്ന ഇന്‍ഡിക്കാ കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചയ്്ക്ക് 12.30നാണ് അപകടമുണ്ടായത്. സംഭവം തെന്‍മല പോലീസ് അറിയുന്നത് വൈകുന്നേരം 4.30നാണ്. ദേശീയ പാത 744-ല്‍ ഒറ്റയ്ക്കല്‍ സ്കൂളിലിനു സമീപമായിരുന്നു അപകടം. അമിത വേഗത്തില്‍ വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് അമ്പലത്തിലെ കാണിക്കവഞ്ചിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറില്‍ നേതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാളാണ് കാറോടിച്ചത്. സൌമ്യയുള്‍പ്പെടെ രണ്ടു സ്ത്രീകളാണ് കാറില്‍ ഉണ്ടായിരുന്നത്. മോട്ടോര്‍ വെഹിക്കള്‍ ഡിപ്പാര്‍ട്ട്മെന്റില്‍നിന്നു ലഭിച്ച വിവരം അനുസരിച്ച് അജിത്ത് പുരുഷോത്തമന്‍ എന്നയാളുടെ പേരിലാണ് കാറ്. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരോടു നേതാക്കള്‍ പറഞ്ഞത് ഒരാള്‍ ഇടുക്കി ജില്ലയിലെ എംഎല്‍എയാണെന്നും മറ്റൊരാള്‍ കൊല്ലം ജില്ലയിലെ മുന്‍ എംഎല്‍എയാണെന്നുമാണ്.
അപകടത്തില്‍ പൂര്‍ണമായി തകര്‍ന്ന കാണിക്ക വഞ്ചിയുടെ നിര്‍മാണത്തിനു പണം വേണമെന്നു നാട്ടുകാര്‍ അറിയിച്ചപ്പോള്‍ ഇവര്‍ പണം നല്കി. ആയിരം രൂപയുടെ പണിയാണു കാണിക്ക വഞ്ചിയുടെ നിര്‍മാണത്തിനു ചെലവു വരുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, നാട്ടുകാര്‍ സംഭവം വിഷയമാക്കുമെന്ന തോന്നിയപ്പോള്‍ 25,000 രൂപ നല്‍കിയെന്നാണു നാട്ടുകാരില്‍നിന്നു സ്പെഷല്‍ ബ്രാഞ്ച് പോലീസിനു ലഭിച്ച വിവരം. പണം നല്കിയയുടന്‍ പിന്നാലെ വന്ന കാറില്‍ നേതാക്കളും കാറിലുണ്ടായിരുന്ന പരിക്കുപറ്റാത്ത സ്ത്രീയും കയറിപ്പോയി. സൌമ്യയെ അപകടത്തില്‍പ്പെട്ട കാറോടിച്ചിരുന്നയാളാണ് ആശുപത്രിയില്‍ എത്തിച്ചതെത്ര. കൂടാതെ ഇവര്‍ പാലരുവിയില്‍ സ്ത്രീകളോടൊപ്പം കുളിക്കുന്നതും മറ്റും നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. പാലരുവിയില്‍ നിന്നാണ് ഇവര്‍ യാത്ര തിരിച്ചതെന്നും ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇവരുടെ കുളി ചിലര്‍ മൊബൈലില്‍ ഷൂട്ട് ചെയ്തതായും വിവരം ലഭിച്ചിട്ടുണ്ട്.
കൂടാതെ ഇവരുടെ കാറില്‍നിന്നു സ്ത്രീകളുടെ അടിവസ്ത്രങ്ങളും പൊട്ടിയ വളച്ചില്ലുകളും മറ്റും നാട്ടുകാര്‍ വാഹനം പരിശോധിച്ചപ്പോള്‍ കണ്െടത്തി. നേതാക്കളോടൊപ്പം ഉണ്ടായിരുന്ന സ്ത്രീകള്‍ ഇവരുടെ ബന്ധുക്കളല്ലെന്നാണു നാട്ടുകാര്‍ ഉറപ്പിച്ചു പറയുന്നത്. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനാല്‍ നാട്ടുകാര്‍ ചോദ്യം ചെയ്യാന്‍ ആരംഭിച്ചപ്പോഴാണ് ഇവര്‍ സ്ഥലംവിട്ടത്. നേതാക്കള്‍ നന്നായി മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ല. അതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല. നാട്ടുകാരില്‍നിന്നു ലഭിച്ച വിവരം അനുസരിച്ച് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഒരാള്‍ എം.എല്‍.എയും മറ്റൊരാള്‍ മുന്‍ എം.എല്‍.എയുമാണെന്നു വ്യക്തമായിട്ടുണ്ട്. ഒരാള്‍ പ്രതിപക്ഷത്തും മറ്റെയാള്‍ ഭരണപക്ഷത്തും പെടുന്നവരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല