1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2012

ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കിയിരുന്ന സര്‍ചാര്‍ജ്ജുകള്‍ക്ക് അന്ത്യമാകുന്നു. ഗവണ്‍മെന്റ് പദ്ധതികള്‍ അനുസരിച്ച് ഇനി മുതല്‍ കാര്‍ഡ് പേയ്‌മെന്റുകള്‍ക്ക് അധിക തുക ഫീസായി ബാങ്കുകള്‍ വാങ്ങാന്‍ പാടില്ല. ഇത് സംബന്ധിച്ച നിയമം അടുത്തുതന്നെ ഗവണ്‍മെന്റ് പ്രഖ്യാപിക്കും. പുതിയ നിര്‍ദ്ദേശം തിങ്കളാഴ്ച വിദഗ്ദ്ധ സമിതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കും.

ഓണ്‍ലൈനായി ഒരു സാധനം വാങ്ങുമ്പോള്‍ ട്രാന്‍സാക്ഷന്‍ നടന്നതിന് ശേഷമാണ് ഉപഭോക്താവ് കാര്‍ഡ് പേയ്‌മെന്റുകള്‍ക്ക് ഈടാക്കുന്ന സര്‍ചാര്‍ജ്ജുകളെ കുറിച്ച് അറിയുന്നത്. ഇത് ഉപഭോക്താവിനെ വഞ്ചിക്കുന്നതിന് തുല്യമാണ്. അതിനാലാണ് ഇത്തരം സര്‍ചാര്‍ജ്ജുകള്‍ നിര്‍ത്തലാക്കാന്‍ ബാങ്കുകളോടും മറ്റ് ധനകാര്യ സ്ഥാപനങ്ങളോടും ഗവണ്‍മെന്റ് ആവശ്യപ്പെടുന്നത്. പുതിയ നിര്‍ദ്ദേശം അനുസരിച്ച് കമ്പനികള്‍ക്ക് ഇനി മുതല്‍ ഉല്‍പ്പന്നത്തിന്റെ വില കൂടാതെം അധിക തുക ഈടാക്കാന്‍ സാധിക്കുകയില്ല. അതിനാല്‍ തന്നെ തങ്ങള്‍ വാങ്ങുന്ന ഉല്‍പ്പന്നത്തിന്റെ യഥാര്‍ത്ഥ വില അറിയാനും സാധിക്കും.

ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് കാര്‍ഡ് പേയ്‌മെന്റുകള്‍ക്ക് വന്‍ തുകയാണ് സര്‍ചാര്‍ജ്ജായി ഈടാക്കുന്നത്. വിദഗ്ദ്ധ സമിതിയുടെ അനുമതി ലഭിച്ച് കഴിഞ്ഞാല്‍ ഈ വര്‍ഷം അവസാനത്തോടെ സര്‍ചാര്‍ജ്ജിന് നിരോധനം ഏര്‍പ്പെടുത്താനാകുമെന്നാണ് ഗവണ്‍മെന്റ് കരുതുന്നത്. ഏതാണ്ട് എണ്‍പത്തിനാല് ശതമാനം ആളുകളും ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് അധിക തുക ഈടാക്കാന്‍ പാടില്ലന്ന അഭിപ്രായക്കാരാണ്. ഏകദേശം 77 ശതമാനം ആളുകളും ഇത്തരം സര്‍ചാര്‍ജ്ജുകളെ നീതികരിക്കാനാകാത്തതാണ് എന്ന് അഭിപ്രായപ്പെട്ടു. ഈസി ജെറ്റും റെയ്ന്‍എയറും അടക്കമുളള പന്ത്രണ്ട് എയര്‍ലൈനുകള്‍ തങ്ങളുടെ ടിക്കറ്റ് ചാര്‍ജ്ജിനൊപ്പം ഡെബിറ്റ്കാര്‍ഡ് സര്‍ചാര്‍ജ്ജും കൂടി ഈടാക്കാറുണ്ടെന്ന് സമ്മതിച്ചിരുന്നു. പലപ്പോഴും ഇത്തരം സര്‍ചാര്‍ജ്ജുകളെ കുറിച്ച് ബുക്കിംഗ് ചെയ്തതിന് ശേഷം മാത്രമേ ഉപഭോക്താക്കള്‍ അറിയുകയുളളു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.