മറവി രോഗം ബാധിച്ച വൃദ്ധരോഗികളെ ശാരീരികമായി പീഡിപ്പിച്ച രണ്ടു ജീവനക്കാര്‍ രഹസ്യകാമറകണ്ണുകളില്‍ കുടുങ്ങി. സോണിയ ലിംബു(26), പര്‍ഗര്ഷ് കൌര്‍ സഹോട (57) എന്നിവരെയാണ് രോഗികളെ അടിക്കുന്നതും തള്ളിയിടുന്നതുമായ വീഡിയോയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ പൊതു താല്പര്യത്തിലല്ലാതിരുന്ന പ്രവര്‍ത്തിയായതിനാല്‍ ഇവര്‍ തടവില്‍ നിന്നും രക്ഷപ്പെട്ടു! ജഡ്ജ് ഇവരെ ക്രൂരര്‍ എന്നാണു അതിസംബോധന ചെയ്തത്. വീഡിയോവില്‍ സഹോട ഒരു സ്ത്രീയെ അടിക്കുന്നതും ശകാരിക്കുന്നതും ലിംബു മറ്റൊരു പുരുഷനെ ടീ ഷര്‍ട്ട് ഉപയോഗിച്ച് അടിക്കുന്നതുമായ രംഗങ്ങള്‍ കൃത്യമായി കാണുന്നുണ്ട്.
വിസില്‍ ബ്ലോവര്‍ ആയ സ്ലാവോമിറ കൊവാല്കൊവ്സ്ക ആണ് ഈ വീഡിയോ പോലീസ് ശ്രദ്ധയിലേക്ക് കൊണ്ട് വന്നത്. പെന്‍ ക്യാമറ ഉപയോഗിച്ച് എടുത്ത അറുപതോളം വീഡിയോകള്‍ ഇവര്‍ പോലീസിനു കൈമാറിയിട്ടുണ്ട്. വീഡിയോ എടുത്ത ഡോര്‍മ്സ് വെല്‍സ് സ്ഥാപനം മുന്‍പും തരം താഴ്ന്ന സേവനത്തിനു പിടിക്കപ്പെട്ടിട്ടുണ്ട്. 2010ല്‍ നടന്ന പരിശോധനയില്‍ ഈ സ്ഥാപനം അടിസ്ഥാന സൌകര്യങ്ങള്‍ പോലുമില്ലെന്ന പേര് നേടിയെടുത്തു.
ചില രോഗികളെ ഇവിടെ രാത്രികളില്‍ മുറികളില്‍ അടച്ചു പൂട്ടാറുണ്ടെന്നു റിപ്പോര്‍ട്ട് പറയുന്നു. ഐല്‍സ് വര്‍ത്തിലെ കോടതി സാക്ഷികളെ വിസ്തരിക്കുകയുണ്ടായി. പീഡനമേറ്റ രണ്ബിര്‍ മന്‍, ഫ്രെഡ്രിക് ബെല്‍, ആര്‍തര്‍ ലൈന്‍, മാത്യൂ ഓ ലെരി, എലിസബത്ത് ഫ്ലൈന്‍, ദാനില്യേല്‍ എന്നിവരെയും കോടതി വിസ്തരിക്കുകയുണ്ടായി.
മനുഷ്യരെ സംരക്ഷിക്കേണ്ട ഇടങ്ങളില്‍ അവര്‍ വേട്ടയാടപ്പെടുന്നത് തികച്ചും അംഗീകരിക്കുവാനാകാത്തതാണെന്ന് കോടതി പറയുകയുണ്ടായി. കുറഞ്ഞ വേതനത്തിന് കൂടുതല്‍ ജോലി ചെയ്യേണ്ടാതായത് കൊണ്ടും മറ്റു പല സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ടുമാണ് ഈ പ്രവര്‍ത്തികള്‍ ജീവനക്കാരില്‍ നിന്നുമുണ്ടായത് എന്ന് പ്രതികള്‍ വാദിച്ചു. പക്ഷെ കോടതി ഈ വാദം തള്ളുകയും ഈ പ്രവര്‍ത്തി തീര്‍ത്തും ക്രൂരമായിരുന്നെന്നു അഭിപ്രായപ്പെടുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല