കുട്ടികള്‍ മരിക്കുകയെന്ന് പറഞ്ഞാല്‍ ആര്‍ക്കും സഹിക്കാന്‍ സാധിക്കുന്ന കാര്യമല്ല. എന്തൊക്കെ പറഞ്ഞാലും എന്തൊക്കെ ത്യാഗം സഹിച്ചാലും കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ നമ്മള്‍ ശ്രമിക്കും. കുട്ടികളുടെ ജീവന് മറ്റെന്തിനെക്കാളും വിലയുണ്ടെന്ന് നമുക്കറിയാവുന്ന കാര്യമാണ്. ഇവിടെയും സംഭവിച്ചത് അതുതന്നെയാണ്. കരളിന് പ്രശ്നമുള്ള ഒരു കുഞ്ഞിന് മൂന്നുതവണ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞാണ് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയെത്തുടര്‍ന്ന് അന്തരിച്ചത്.
എന്നാല്‍ മരണമടഞ്ഞ തങ്ങളുടെ കുഞ്ഞിന് ഉചിതമായ യാത്രയയപ്പ് നല്‍കാന്‍ തന്നെ മാതാപിതാക്കള്‍ തീരുമാനിച്ചു. അതിനുവേണ്ടി ശവസംസ്കാര ചടങ്ങിന് എത്തുന്നവര്‍ മകന് ഏറെ ഇഷ്ടമുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ വേഷത്തില്‍ വരണമെന്നാണ് മാതാപിതാക്കള്‍ ആവശ്യപ്പെട്ടത്. ഒന്‍പത് മാസം മാത്രം പ്രായമുള്ള തങ്കക്കുടത്തിനെ യാത്ര അയക്കാന്‍ ധാരാളം പേരാണ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ വേഷത്തില്‍ വന്നത്.
ബെയ്ലി മസായെ എന്ന കുട്ടിയാണ് മൂന്ന് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. കുട്ടി മരണമടഞ്ഞതോടെ അമ്മയായ ലിന്‍ഡ്സെയാണ് ശവസംസ്കാരച്ചടങ്ങിന് മകനെ അവനിഷ്ടമുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ വേഷത്തില്‍ യാത്ര അയപ്പ് നല്‍കാമെന്ന് തീരുമാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല