രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ച് വിവാദ വെളിപ്പെടുത്തല്‍ നടത്തിയ സി.പി.എം ഇടുക്കി ജില്ലാസെക്രട്ടറി എം.എം.മണിക്കെതിരെ തൊടുപുഴ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302, 102, 109,115 വകുപ്പുകള്‍ പ്രകാരമാണ് മണിയുടെ പേരില്‍ ഇടുക്കി എസ്.പി വര്‍ഗീസ് ജോര്‍ജ്ജ് കേസെടുത്തിരിക്കുന്നത്. കൊലക്കുറ്റം, ഗൂഢാലോചന, സംഘംചേരല്‍ എന്നീ കുറ്റങ്ങളാണ് മണിക്കെതിരെ ചുമത്തിയിരിക്കുന്നത്.
എം.എം. മണിയുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ഇടുക്കിയിലെ 13 കൊലപാതകക്കേസുകള്‍ പോലീസ് പുനഃപരിശോധിക്കുന്നുണ്ട്. 1982 മുതല്‍ ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലും തമിഴ്നാട് അതിര്‍ത്തിയിലുമായി നടന്ന 13 കൊലപാതകക്കേസുകളാണു പോലീസ്പുനഃപരിശോധിക്കുന്നത്.കൊലപാതകത്തിലോ ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലോ സിപിഎം നേതാക്കള്‍ക്കു പങ്കുണെ്ടന്നു കേസ് ഡയറിയിലും എഫ്ഐആറിലും രേഖപ്പെടുത്തിയിട്ടുള്ള 13 കേസുകളിലാണു പുനരന്വേഷണം നടത്തുന്നത്.
കേസുകള്‍ പരിശോധിച്ചതില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ 10 കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒരു ബിജെപി പ്രവര്‍ത്തകനുമാണു കൊല്ലപ്പെട്ടിട്ടുള്ളത്. തോട്ടം ഉടമകളായ മൂന്നു പേര് കൊല്ലപ്പെട്ട മറ്റു കേസുകളുമുണ്ട്. പല കേസുകളിലും പ്രതികള്‍ കോടതിയില്‍ തെളിവുകളുടെ അഭാവത്തില്‍ രക്ഷപ്പെട്ട സംഭവവുമുണ്ടായിട്ടുണ്ട്.
കോടതി വിട്ടയച്ച 1980നും 1990 ഇടയിലുള്ള പല കേസുകളുടെ രേഖകളും പോലീസ് സ്റ്റേഷനുകളില്‍ നിലവിലില്ലെന്ന വിവരമാണു പോലീസിനെ കുഴക്കുന്നത്. ഈ കേസുകളുടെ വിവരങ്ങള്‍ കോടതിയില്‍നിന്നാണു ശേഖരിക്കുന്നത്.
കോടതി വിട്ടയച്ച കേസുകളിലെ പ്രതികളെ വീണ്ടും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും നിയമപരമായ തടസമുണ്ട്. എന്നാല്‍, മണിയെ പ്രതിയാക്കി ചോദ്യം ചെയ്യുമ്പോള്‍ ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ളവരെയും പ്രതിയാക്കാമെന്നാണു പോലീസിനു ലഭിച്ച നിയമോപദേശമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല