1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2022

ജിയോ ജോസഫ് (ബിർമിങ്ങ്ഹാം): ചാലക്കുടി മേഖലയിൽ നിന്നും യുകെ യുടെ നാനാഭാഗങ്ങളിൽ ഉള്ളവർ കോവിഡിന്റെ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം 16 ജൂലൈ ശനിയാഴ്ച ബിർമിങ്ങ്ഹാം അടുത്തുള്ള വാൾസാളിൽ സംഗമിച്ചു. താലത്തിന്റെയും, വാദ്യമേളത്തിന്റെയും ആരവത്തോടെ “ചാലക്കുടി ചങ്ങാത്തം 2022″ന് ആരംഭം കുറിച്ചു. ജിബിയും, സോജനും ആലപിച്ച ഈശ്വര പ്രാത്ഥനയോടെ തുടങ്ങിയ യോഗത്തിൽ പ്രസിഡണ്ട് സൈബിൻ പാലാട്ടി അദ്ധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയും, സെക്രട്ടറി ബിജു അമ്പൂക്കൻ സ്വാഗതം ആശംസി ക്കുകയും, ട്രെഷരാർ ഷൈജി ജോയ് നന്ദി അർപ്പിക്കുകയും ചെയ്ത യോഗത്തിൽ, എല്ലാവരുടെയും മാതാപിതാക്കളെ പ്രതിനിധികരിച്ചു ഇപ്പോൾ യുകെയിൽ ഉള്ള ജോയ് പഴയാറ്റിൽ ദബതികൾ നിലവിളക്കു കൊളുത്തി “ചാലക്കുടി ചങ്ങാത്തം 2022” നു ഉൽഘടനം നിർവഹിക്കുകയും, ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.

തുടർന്ന് കുട്ടികളുടെയും, മുതിർന്നവരുടെയും, വൈവിദ്ധ്യമാർന്ന കലാപരിപാടികൾ വേദിയെ അവിസ്മരണിയമാക്കി. കൂടാതെ വിഭവ സമൃദ്ധമായ നാടൻ സദ്യ എല്ലാവരും ആസ്വദിച്ചു. പുതിയ ഭാരവാഹികളായി 2022-24 വർഷത്തേക്ക് ക്രോയ്‌ടോണിൽ നിന്നുള്ള ഷിജോ മൽപ്പാൻ പ്രസിഡന്റായും, ടെൽഫോഡിൽ നിന്നുള്ള ഷാജു മാടപ്പിള്ളി സെക്രട്ടറിയായും, ബിർമിങ്ങഹാമിൽ നിന്നുള്ള ദീപ ഷാജു ട്രെഷരാർ ആയും തെരഞ്ഞിടുക്കപ്പെട്ടു. പ്രോഗ്രാം കോർഡിനേറ്റസായി വാൾസാളിൽ നിന്നും ടാൻസി പാലാട്ടിയും, സിനിമോൾ ബിജുവും തെരഞ്ഞിടുക്കപ്പെട്ടു. വളരെ മനോഹരമായ പരിപാടിയിൽ ഉടനീളം ബെഞ്ചമിൻ പാലാട്ടിയും, സോണ ബാബുവും, ടാൻസി പാലാട്ടിയും ആങ്കറിങ് നിർവഹിച്ചു.ഈ വർഷത്തെ പ്രോഗ്രാം സ്പോൺസർ ചെയ്തത് ഫോക്കസ് ഫിൻസുർ ലിമിറ്റഡ് ബിർമിങ്ഹാം, കൃഷ്ണമൂർഗൻ സോളിസിറ്റഴ്സ് ലണ്ടൻ, ഫൈൻ കെയർ 247ലിമിറ്റഡ് സ്റ്റോക്ക് ഓൺ ട്രെന്റ്.എല്ലാവരും സൌഹൃദം പുതുക്കി അടുത്ത വർഷം കാണാം എന്ന പ്രതീക്ഷയോടെ പിരിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.