1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2012

ടോമിച്ചന്‍ കൊഴുവനാല്‍


യു കെ യിലെ ചങ്ങനാശ്ശേരി സ്വദേശികളുടെ സംഗമ വേദിയായി നവംബര്‍ നാല് ഞായറാഴ്ച വോക്കിംഗ് മാറും. 33 വര്‍്ഷം മുന്‍പ് പരേതനായ സെബാസ്റ്റ്യന്‍ ചക്കുപുരക്കലിന്റെ നേത്രൃത്വത്തില്‍ ജര്‍മ്മനി യില്‍ രൂപം കൊണ്ട് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശ്ശേരിയുടെ യു കെ ഘടകത്തിന്റെ രൂപീകരണവും , യു കെയിലെ ചങ്ങനാശ്ശേരി സ്വദേശികളുടെ സംഗമവും ലണ്ടന്‍ സമീപമുള്ള വോക്കിങ്ങില്‍ നടക്കും . ചങ്ങനാശേരി സ്വദേശിനിയായ മുന്‍ ന്യൂ ഹാം മേയറും , ഇപ്പോള്‍ കൗണ്‍സിലറും കൂടിയായ ഡോക്ടര്‍ ഓമന ഗംഗാധരന്‍ യു കെ യുണിറ്റിന്റെ ഉല്‍ഘാടനം നിര്‍വഹിക്കും.

മത സൗഹാര്‍ദ്ദത്തിന്റെയും, അഞ്ചു വിളക്കിന്റെയും നാടായ ചങ്ങനാശ്ശേരിയില്‍ താമസിച്ചിരുന്നവര്‍ക്കും, പഠിച്ചവര്‍ക്കും, മാത്രമല്ല, ചങ്ങനാശേരിയിലേക്ക് കല്യാണം കഴിച്ചു വന്നവര്‍ക്കും, ചങ്ങനാശേരിയില്‍ നിന്ന് കല്യാണം കഴിച്ചവര്‍ക്കും ഉള്‍പ്പടെ ചങ്ങനാശേരിയെ സ്‌നേഹിക്കുന്ന ആര്‍ക്കും ഈ സംഗമത്തില്‍ പങ്കെടുക്കാവുന്നതാണ് . തങ്ങളുടെ നാടിന്റെയും, നാട്ടാരുടേയും വിശേഷങ്ങള്‍ പങ്കു വയ്ക്കാനും , അയവിറക്കാനുമുള്ള അസുലഭ അവസരമാണ് ചങ്ങനാശേരിക്കാര്‍ക്ക് നവംബര്‍ നാലാം തീയതി വോക്കിങ്ങിലെ സംഗമ വേദിയിലുടെ സാധിക്കുന്നത്.

വോക്കിംഗ് ബിഷപ്പ് ഡേവിഡ് ബ്രൗണ്‍ ഹാളില്‍ രാവിലെ പത്തു മണിക്ക് രജിസ്‌ട്രെഷന്‍ ആരംഭിക്കും . തുടര്‍ന്ന് പതിനൊന്നു മണിക്ക് ജനറല്‍ ബോഡി യോടുകൂടി സംഗമം ആരംഭിക്കും . ഉച്ചയുണിനു ശേഷം വിവിധ തരത്തിലുള്ള കലാ പരിപാടികള്‍ നടക്കും . ആദ്യ ആലോചന യോഗത്തില്‍ നിന്ന് പരിപാടികളുടെ സുഗമമായ വിജയത്തിനായി സജോ കടംതോട്ടത്തിന്റെ( 07952336643 ) നേതൃത്വത്തില്‍ ടോം പള്ളത്തുശേരി (07915974668), സാജന്‍ പടിയറ, ജിനു പടിഞ്ഞറെകലം(07754125620) , ഡോക്ടര്‍ പ്രശാന്ത് നായര്‍, സിബി പറപ്പള്ളി (07988831703) എന്നിവരടങ്ങിയ ആറംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് . യു കെ യിലെ മുഴുവന്‍ ചങ്ങനാശ്ശേരി സ്വദേശികളെയും പങ്കെടുപ്പിക്കുക എന്നാ ആശയത്തോടെ സംഘടിപ്പിക്കുന്ന ചങ്ങനാശ്ശേരി സംഗമം 2012 ല്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍, മുകളില്‍ കൊടുത്തിരിക്കുന്ന കമ്മിറ്റി അംഗ ങ്ങളുടെ ഫോണ്‍ നമ്പറിലോ focinuk@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ് .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.