1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2024

ചെസ്റ്ററിൽ നടന്ന ഇൻഡോർ ടൂർണ്ണമെൻറിൽ ചാമ്പ്യൻമാരായി നൈറ്റ്സ് മാഞ്ചസ്റ്റർ
2024ലിലെ തങ്ങളുടെ ആദ്യത്തെ ട്രോഫിയുമായി നൈറ്റ്സ് മാഞ്ചസ്റ്റർ തങ്ങളുടെ ഈ വർഷത്തെ ക്രിക്കറ്റ് സീസണിനു തുടക്കം കുറിച്ചു ചെസ്റ്ററിൽ നടന്ന ഇൻഡോർ ടൂർണ്ണമെൻറിലാണ് നൈറ്റ്സ് ചാമ്പ്യൻമാരായത്.

നൈറ്റ്സിലെ ക്യാപ്റ്റൻ ശ്രീരാഗ്, അഭിജിത്ത് ,വിജീഷ് എന്നിവരുടെ ബാറ്റിങ്ങും രാഹുൽ ,അഭിജിത്ത് ,സെബിൻ ,ആഷിക്ക് ,അജ്മൽ എന്നിവരുടെ ബൗളിങ്ങ് മികവുമാണ് നൈറ്റ്സിനെ ചാമ്പ്യൻമാരാക്കിയത്.

ഫൈനലിൽ ആതിഥേയരും മുൻ വർഷ ചാമ്പ്യൻമാരായ ചെസ്റ്ററിനെയാണ് നൈറ്റ്സ് തോൽപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.