ലോകത്തിലെ ജനസംഖ്യയില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട് ചൈന. അതേസമയം കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ട് പ്രകാരം ഇവരില്‍ പ്രായമായവരുടെ എണ്ണം കൂടുതല്‍ ആണെന്നാണു. ചൈനീസ് ജനസംഖ്യയില്‍ പ്രായമായവരുടെ എണ്ണം ഉയരുന്നു കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ജനസംഖ്യയുടെ 9.1% ആണ് ഇപ്പോള്‍ ചൈനയില്‍ 65 വയസിനു മുകളിലുള്ളവര്‍. അഞ്ചു വര്‍ഷത്തിനകം ഇത് 16.7% ആവുമെന്നാണ് കണക്കാക്കുന്നത്. ചൈനയില്‍ ഇപ്പോള്‍ 65 വയസിനു മുകളിലുള്ള 12.3 കോടി ആളുകളുണ്ട്- ജനസംഖ്യയുടെ 9.1%. 10 ശതമാനമോ അതിനു മുകളിലോ പ്രായമായവര്‍ ആവുമ്പോളാണ് രാജ്യാന്തര നിലവാര പ്രകാരം ഒരു മേഖലയെ “വയസാവുന്ന സമൂഹം’ എന്നു കണക്കാക്കുന്നത്.
ഒരു കുടുംബത്തില്‍ ഒരു കുട്ടി എന്ന നയം മൂലം രാജ്യത്ത് ജനന നിരക്ക് കുറഞ്ഞതിനെത്തുടര്‍ന്നാണ് ചൈനീസ് ജനസംഖ്യയില്‍ പ്രായമായവരുടെ അനുപാതം ഉയര്‍ന്നത്. 2011ലെ കണക്ക് പ്രകാരം ചൈനീസ് ജനസംഖ്യയില്‍ 14 വയസില്‍ കുറഞ്ഞവരുടെ അനുപാതം 16.6%ആണ്. 2000ലേക്കാള്‍ 6.29% കുറവാണത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല