ലണ്ടന്‍: സ്വന്തം മക്കളെ പട്ടിണിക്കിടുകയും ദിവസം മുഴുവന്‍ പൂട്ടിയിടുകയും ചെയ്ത് പീഡിപ്പിച്ച മാതാപിതാക്കള്‍ക്ക് ജയില്‍ശിക്ഷ. നാല്പത്തൊന്നുകാരിയായ മാതാവ് ലിന്‍സ്ലി ഹോമും അവരുടെ രണ്ടാം ഭര്‍ത്താവ് കോറിനുമാണ് മക്കളെ പീഡിപ്പിച്ചതിന് ജയില്‍ ശിക്ഷ ലഭിച്ചത്. ലിന്‍സ്ലിയുടെ ആണ്‍മക്കളെയാണ് ഇവര്‍ പീഡിപ്പിച്ചിരുന്നത്. കോറിന് അഞ്ചും ലിന്‍സ്ലിക്ക് നാലും വര്‍ഷം ശിക്ഷ ലഭി്ച്ചു.
ദിവസത്തില്‍ 23 മണിക്കൂറും കുട്ടികളെ റൂമിനുളളില്‍ പൂട്ടിയിടുകയായിരുന്നു. ദിവസത്തില്‍ രണ്ടുപ്രാവശ്യം മാത്രമാണ് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. ചില ദിവസങ്ങളില്‍ വികൃതികാണിച്ചു എന്ന പേരില്‍ അതും നല്‍കിയിരുന്നില്ല. ഒരു സമയം ഒരു കുട്ടിയെ മാത്രമേ ഭക്ഷണം കഴിക്കാന്‍ അനുവദി്ച്ചിരുന്നുളളു. .ടോയ്‌ലെറ്റില്‍ പോകുന്നതിന് വരെ അനുവാദം ചോദിക്കണമായിരുന്നു. ചില സമയങ്ങളില്‍ അതും നിഷേധിക്കപ്പെട്ടു. പ്രോസിക്യൂട്ടര്‍ മെഗാന്‍ റേ കോടതിയില്‍ ബോധിപ്പിച്ചു.
സ്‌കൂളില്‍ പോകുന്നതിന് മാത്രമാണ് കുട്ടികളെ പുറത്തിറക്കിയിരുന്നത്. വീട്ടിലെ അടുക്കളയില്‍ പോലും കുട്ടികള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. വിവരിക്കാന്‍ കഴിയാത്തത്ര പീഡനങ്ങളാണ് കുട്ടികള്‍ ഏറ്റുവാങ്ങിയിരുന്നത്- മെഗാന്‍ പറഞ്ഞു. കുട്ടികളിലൊരാള്‍ തന്റെ അധ്യാപകനോട് വീട്ടിലെ വിവരങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പീഡനവിവരം പുറത്താകുന്നത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പോലീസെത്തി കുട്ടികളെ മോചിപ്പിക്കുകയായിരുന്നു. മോചിപ്പിക്കുമ്പോള്‍ കുട്ടികള്‍ക്ക് 18ഉം 16ഇം
വയസ്സായിരുന്നു പ്രായം. നാല്പത് കിലോയില്‍ താഴെയായിരുന്നു രണ്ട് കുട്ടികളുടേയും ഭാരം.
മുന്‍പൊരിക്കല്‍ സന്നദ്ധ സംഘടനകള്‍ കുട്ടികളെ പീഡിപ്പിക്കുന്നതായി പരാതി നല്‍കിയിരുന്നെങ്കിലും കേസില്‍ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. ഗ്രിംസ്‌ബേ ക്രൗണ്‍ കോര്‍ട്ടിലായിരുന്നു കേസിന്റെ വാദം നടന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല