1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2012

അമ്മ മരിച്ചാല്‍ കുഞ്ഞുങ്ങള്‍ കരയുമെന്ന കാര്യത്തില്‍ സംശയമില്ല. ചിലപ്പോള്‍ നാലും അഞ്ചും ദിവസം കരയും. അമ്മ മരിച്ചതിന്റെ ദുഃഖം ദിവസങ്ങളോളം അലട്ടുകയും ചെയ്യും. എന്നാല്‍ മരിച്ച അമ്മയുടെ സമീപമിരുന്ന് ഒരു കുഞ്ഞ് നാലുദിവസം കരയുകയെന്ന് പറഞ്ഞാല്‍ അതൊരല്പം കട്ടിയാണെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ? അതുതന്നെയാണ് കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററില്‍ സംഭവിച്ചത്. പാട്രീഷ്യ ദുരു എന്ന മുപ്പത്തിയെട്ടുകാരിയാണ് വീട്ടില്‍വെച്ച് മരണമടഞ്ഞത്. എന്നാല്‍ വേറെ ആരുമില്ലാത്ത വീട്ടില്‍വെച്ച് പാട്രീഷ്യ മരിച്ചത് പുറംലോകമറിഞ്ഞത് നാലുദിവസത്തിനുശേഷമാണ്.

പാട്രീഷ്യയുടെ മരണത്തിനും അത് പുറംലോകം അറിയുന്നതിനും ഇടയിലുള്ള നാലുദിവസം കുഞ്ഞ് കരഞ്ഞുകൊണ്ട് അമ്മയുടെ സമീപമിരിക്കുകയായിരുന്നു. പാട്രീഷ്യ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. ജര്‍മ്മനിയുള്ള സഹോദരന്‍ പലതവണ വിളിച്ചിട്ടും ഫോണ്‍ അറ്റന്റ് ചെയ്യാത്തതിനെത്തുടര്‍ന്ന് പോലീസില്‍ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

വീടിന്റെ കതക് തകര്‍ത്ത് പോലീസ് അകത്തുകടന്നപ്പോള്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടെന്നും അങ്ങനെ ചെന്ന് നോക്കിയപ്പോഴാണ് പാട്രീഷ്യ മരിച്ചുകിടക്കുന്നത് കണ്ടതെന്നുമാണ് പോലീസ് പറയുന്നത്. അതേസമയം അയല്‍ക്കാരുമായി നല്ല അടുപ്പമുണ്ടായിരുന്ന പാട്രീഷ്യയുടെ മരണം തങ്ങളെ അത്ഭുതപ്പെടുത്തി കളഞ്ഞുവെന്നാണ് അലക്സാഡ്ര സ്റ്റുവര്‍ട്ട് എന്ന അയല്‍ക്കാരി പറഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.