ഒരു കുഞ്ഞിന്റെ തൂക്കത്തെക്കുറിച്ചെല്ലാം എല്ലാവര്‍ക്കും ധാരണയുണ്ട്. കുഞ്ഞിന് ജനിക്കുന്ന സമയത്ത് മൂന്ന് കിലോയുടെ പരിസരങ്ങളില്‍ തൂക്കമുണ്ടാകണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദര്‍ പറയുന്നത്. രണ്ടര കിലോയില്‍ തൂക്കക്കുറവുണ്ടെങ്കില്‍ പ്രശ്നമാണെന്നും എല്ലാം പറയാറുണ്ട്. മറ്റൊരു പ്രധാനപ്പെട്ട കാര്യം കുഞ്ഞിന്റെ തൂക്കക്കൂടുതലിനെക്കുറിച്ചാണ്. മൂന്നര കിലോയില്‍ തൂക്കക്കൂടുതല്‍ ഉണ്ടെങ്കില്‍ പ്രശ്നമാണെന്ന മട്ടിലാണ് ആശുപത്രി അധികൃതര്‍ പ്രതികരിക്കാറ്.
എന്നാല്‍ ഇവിടെ എല്ലാം മാറിയിരിക്കുകയാണ്. ചൈനയില്‍ ജനിച്ച ഒരു കുഞ്ഞിന്റെ ഭാരം കേട്ടാല്‍ നിങ്ങള്‍ ഞെട്ടിപ്പോകാനിടയുണ്ട്. 15.5 പൗണ്ടാണ് (7.03കിലോഗ്രാം) അടുത്തിടെ ചൈനയില്‍ ജനിച്ച കുഞ്ഞിന്റെ ഭാരം. ഹെനാന്‍ പ്രവിശ്യയിലാണ് ചൈനയിലെ ഏറ്റവും ഭാരമുള്ള കുഞ്ഞിന് ജന്മം നല്‍കിയത്. ചുന്‍ ചുന്‍ എന്ന ഇരുപത്തിയൊന്‍പതുകാരിയാണ് ഈ അത്ഭുതശിശുവിന് ജന്മം നല്‍കിയത്.
ഡ്രാഗണ്‍ വര്‍ഷം കുട്ടികള്‍ക്ക് നല്ലതാണെന്നാണ് പരിഗണിക്കപ്പെടുന്നത്. ഈ സമയത്തെ കുഞ്ഞിന്റെ ജനനത്തെ നല്ലതായി കരുതുന്നതായിട്ടാണ് കരുതുന്നതെന്ന് കുട്ടിയുടെ അച്ഛന്‍ ഹാന്‍ ജിന്‍ഗാങ്ങ് പറഞ്ഞു. അതേസമയം തന്റെ ഭാര്യ മറ്റ് ഗര്‍ഭിണികളെപ്പോലെതന്നെ ആയിരുന്നുവെന്നാണ് ഹാന്‍ ജിന്‍ഗാങ്ങ് പറയുന്നത്. മറ്റുള്ള ഗര്‍ഭിണികളെപ്പോലെ മാത്രമാണ് തന്റെ ഭാര്യയും കഴിച്ചിരുന്നതെന്ന് ഹാന്‍ ജിന്‍ഗാങ്ങ് പറയുന്നത്. ആറ് വയസുകാരിയുടെ അമ്മയായ ചുന്‍ ചുന് പ്രസവ സമയത്ത് 8.8 പൗണ്ട് മാത്രമായിരുന്നു തൂക്കം. എന്നാല്‍ ഒരിക്കലും തന്റെ കുഞ്ഞിന് ഇത്രയും തൂക്കമുണ്ടാകുമായിരുന്നില്ലെന്നാണ് ചുന്‍ ചുന്‍ പറയുന്നത്.
2008 നും 2010 നും ഇടയില്‍ 15.4 പൗണ്ട് ഭാരമുള്ള മൂന്ന് കുട്ടികള്‍ ജനിച്ചിരുന്നു. എന്നാല്‍ അതിനെ മറികടക്കുന്ന ഭാരമുള്ള കുഞ്ഞാണ് ഇപ്പോള്‍ ജനിച്ചിരിക്കുന്നത്. എന്നാല്‍ 1879ല്‍ അമേരിക്കയില്‍ ജനിച്ച ഒരു കുഞ്ഞിന്റെ ഭാരത്തിന്റെ അടുത്തെങ്ങും എത്തില്ല ഈ കുഞ്ഞിന്റെ ഭാരം. ഒഹിയോയില്‍ ജനിച്ച ആ കുഞ്ഞിന്റെ ഭാരം 23.8 പൗണ്ട് (10.79കിലോഗ്രാം) ആയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല