നീളമുള്ള കറുത്ത മുടി ഒരുകാലത്ത് നമ്മള്‍ മലയാളികളുടെ സൌന്ദര്യത്തിന്റെ ഭാഗം തന്നെയായിരുന്നു. ഇതിനായി കാച്ചെണ്ണ തേച്ചും ചീകിയൊതുക്കിയും നീളമുള്ള മുടി സ്വന്തമാക്കുന്ന സ്ത്രീകള്‍ പക്ഷെ ഇന്ന് വളരെ കുറവാണ്. കാരണം നീളമുള്ള മുറിയിലെ പരിചരിക്കാനും മറ്റും ഇന്നത്തെ തിരക്ക് പിടിച്ച ജീവിതം അനുവദിക്കുന്നില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. എന്നാല്‍ ഈ ചൈനീസ് മാതാവിന്റെ മുടി കണ്ടില്ലേ, നീണ്ട 14 വര്‍ഷം വെട്ടാതെ വളര്‍ത്തിയെടുത്തതാണ് ഇവര്‍ ഈ മുടി.
പണ്ട് നാട്ടില്‍ വെച്ച് മുട്ടോളം മുടിയുള്ള സ്ത്രീകളെ കാണുമ്പോള്‍ സ്ത്രീകളില്‍ പലരും അസൂയയോടെ പറഞ്ഞു കാണും; ഹോ! എന്തൊരു മുടി എന്ന്, അങ്ങനെയെങ്കില്‍ തന്നെക്കാള്‍ നീളമുള്ള നീ ലിന്‍മേയ് എന്ന അന്പതഞ്ചുകാരിയുടെ മുടിയെ പറ്റി നിങ്ങള്‍ എന്ത് പറയും?
ചൈനയിലെ ഷാന്ക്സി പ്രവിശ്യയിലെ തായ്യുവാന്‍ എന്ന സ്ഥലത്ത് താമസിക്കുന്ന ഈ സ്ത്രീ രണ്ട് മക്കളുടെ അമ്മ കൂടിയാണ്. ഇവരുടെ മുടിക്കിപ്പോള്‍ 2.53 മീറ്റര്‍ നീളമുണ്ട്. നീളമുള്ള മുടി നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഔട്ട് ഓഫ് പാഷന്‍ ആണെങ്കിലും ഇത്രയും നീളമുള്ള മുടി കാണുമ്പോള്‍ ആരെങ്കിലും കൊതിക്കാതിരിക്കുമോ?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല