1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2012

ജെയിംസ് തോമസ്‌

മെയ്‌ 12, ശനിയാഴ്ച ലസ്റ്ററിലെ മദര്‍ ഓഫ് ഗോഡ്‌ ചര്‍ച്ചില്‍ നീണ്ടൂര്‍ പള്ളിയുടെ ഇടവക മധ്യസ്ഥനായ വി.മിഖായേല്‍ റേശ് മാലാഖയുടെ ദര്‍ശന തിരുന്നാള്‍ അതി വിപുലമായി ആഘോഷിക്കുന്നു. തിരുന്നാളിനോട് അനുബന്ധിച്ചുള്ള കലാസന്ധ്യയുടെ സ്വാഗത ഗാനത്തിന്റെ കൊറിയോഗ്രാഫിയാണ് പ്രശസ്ത നര്‍ത്തകിയും, നൃത്താദ്ധ്യാപികയും, കോറിയോഗ്രാഫറുമായ ചിത്രാ ലക്ഷ്മി നിര്‍വഹിക്കുന്നത്. ചിത്രാലക്ഷ്മി പരിശീലിപ്പിക്കുന്ന നര്‍ത്തകര്‍ അവതരിപ്പിക്കുന്ന സ്വാഗത നൃത്തം തിരുന്നാളിന്റെ കലാസന്ധ്യയുടെ മറക്കാനാവാത്ത മുഹൂര്‍ത്തങ്ങളില്‍ ഒന്നാകുമെന്ന് കരുതപ്പെടുന്നു.

ക്ലാസിക്കല്‍ ഡാന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ചിത്രാ ലക്ഷ്മി ഭരതനാട്യം, മോഹിനിയാട്ടം എന്നിവയില്‍ മുന്‍ഗണന നല്‍കിയാണ് പരിശീലനം നല്‍കുന്നത്. എട്ടാം വയസ്സില്‍ അരങ്ങേറ്റം നടത്തിയ ചിത്രാ ലക്ഷ്മി കലാമണ്ഡലം ഉസ്നഭാനുവിന്റെയും കലാലയം അലി റാണിയുടെയും കീഴിലാണ് നൃത്തം അഭ്യസിച്ചത്. കൊറിഡോണ്‍ ആസ്ഥാനമാക്കിയുള്ള സംഗീത ഓഫ് ദ യുകെ എന്ന കലാസംഘടനയിലാണ് ചിത്രാലക്ഷ്മി നൃത്തം പഠിപ്പിക്കുന്നത്. കൂടാതെ യുകെയില്‍ മിക്ക സ്ഥലങ്ങളിലും കുട്ടികള്‍ക്ക് തന്റെ വരദാനമായ നൃത്ത കലയുടെ അറിവ്‌ പകര്‍ന്നു കൊടുക്കുവാനും ഇവര്‍ സമയം കണ്ടെത്തുന്നു.

ഇന്ത്യയിലും ഗള്‍ഫിലും യൂറോപ്പിലും പല പരിപാടികള്‍ക്കും ചിത്രാലക്ഷ്മിയും സംഘവും നൃത്തവും കൊറിയോഗ്രാഫിയും ചെയ്തിട്ടുണ്ട്. ഈ വര്ഷം ഏഷ്യാനെറ്റ്‌ ടാലന്റ് കണ്ടസ്റ്റില്‍ ചിത്രാലക്ഷ്മിക്ക് മികച്ച കോറിയോഗ്രാഫര്‍ക്കുള്ള അവാര്‍ഡ്‌ ലഭിച്ചിരുന്നു. വിശ്രുതം സത്വമം ദര്‍ശന തിരുദിനം… എന്നാരംഭിക്കുന്ന ഗാനത്തിന് ക്ലാസിക്കളും എഫബികെ ഡാന്‍സും ഇടകലര്‍ത്തി ചിട്ടപ്പെടുത്തിയ നൃത്തവിഷ്കാരമാണ് സൗത്ത്‌ ഹാളില്‍ നിന്നുള്ള ആന്റണി പിയോസ്‌, ഷാരോണ്‍ ജെയിംസ്, റെജീന പീറ്റര്‍, ക്രിസ്റ്റീന ഗ്രിഗറി, സാന്ദ്ര ലോപെസ്‌, ഗ്രീഷ്മ ശാന്തി, നവോമി ഗോമസ്, സോണിയ ശിവരാജന്‍ എന്നിവര്‍ക്കൊപ്പം സ്വിന്‍ഡോണില്‍ നിന്നുള്ള ഷെറിന്‍ ഷാജു, കൃപ ജോര്‍ജ്‌, സ്റ്റെന്സി റോയ്‌, അലീന സജി എനിവ്രാന് ചേലൊത്ത ചുവടുകളുമായി അരങ്ങിലെത്തുന്നത്.

ഈ പന്ത്രണ്ട് അംഗ സംഘം ഒരേ താളത്തില്‍ ഭാവത്തിലും വേദിയില്‍ നടനമാടുമ്പോള്‍ കാണികളെ നൃത്ത കലയുടെ കൊടുമുടിയില്‍ എത്തിക്കും എന്നതില്‍ സംശയമില്ല. ലസ്റ്റരില്‍ മെയ്‌ പന്ത്രണ്ട് ഉച്ചകഴിഞ്ഞു ഒരു മണിക്ക് ആരംഭിക്കുന്ന തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പള്ളിയുടെ വിലാസം: Mother of God Church, Green Cort Road, Leicester, LE3 6NZ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.