ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികളുള്ള മതം ക്രിസ്തുമതമായിത്തന്നെ തുടരുന്നു എങ്കിലും യൂറോപ്പിലെ അനുഗാമികള്‍ ഏഷ്യ,ആഫ്രിക്ക,അമേരിക്ക എന്നിടങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുന്നു. ലോക ജനസംഖ്യയുടെ മൂന്നില്‍ല്‍ ഒന്ന് എന്ന രീതിയില്‍ യൂറോപ്പിലുണ്ടായിരുന്ന വിശ്വാസികളാണ് യൂറോപ്പ് വിട്ട് മറ്റിടങ്ങളിലേക്ക് നീങ്ങുന്നത്. നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് മൂന്നില്‍ രണ്ടു ഭാഗത്തോളം വിശ്വാസികള്‍ യൂറോപ്പില്‍ ആയിരുന്നു. എന്നാല്‍ പുതിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വിശ്വാസികള്‍ യൂറോപ്പ് വിടുന്നതായി കണ്ടത്. ആഫ്രിക്കയിലാണ് വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചത്. 1910 ഇല്‍ ആഫ്രിക്കയില്‍ ഉണ്ടായിരുന്ന ഒന്‍പതു മില്ല്യണ്‍ എന്ന കണക്കില്‍ നിന്നും 516 മില്ല്യണ്‍ എന്ന കണക്കിലാണ് വിശ്വാസികളുടെ വര്‍ദ്ധന.
യു.എസ്, ബ്രസീല്‍, മെക്സിക്കോ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ ജീവിക്കുന്നത്. ഇറ്റലിയിലെ ക്രിസ്തു മത വിശ്വാസികളെക്കാള്‍ ഇരട്ടിയാണ് ബ്രസീലില്‍ ഇവരുടെ എണ്ണം. പ്രോട്ടസ്ടന്റ് വിഭാഗത്തിന്റെ ആരംഭത്തിന് തുടക്കം കുറിച്ച ജെര്‍മനിയെക്കാള്‍ ഇരട്ടിയാണ് ഇപ്പോള്‍ നൈജീരിയയിലെ പ്രോട്ടസ്ട്ടന്ടുകാര്‍. വിവിധ വിഭാഗങ്ങളിലായി ക്രിസ്തുമതത്തിനായി 2.2 ബില്ല്യണ്‍ അനുയായികളാണ് ലോകം മുഴുവന്‍ പടര്‍ന്നു കിടക്കുന്നത്. 1.6 ബില്ല്യണ്‍ വിശ്വാസികളുമായി ഇസ്ലാം മതം ആണ് പിറകില്‍.
സെന്‍സസ് കണക്കുകളും ഇടവകപള്ളി കണക്കുകളും അടിസ്ഥാനപ്പെടുത്തിയിട്ടാണ് ഗ്ലോബല്‍ ക്രിസ്റ്റ്യനിറ്റി റിപ്പോര്‍ട്ട് വിവരം പുറത്ത് വിട്ടിരിക്കുന്നത്. ഒരു നൂറ്റാണ്ടിനു മുന്‍പ് മതത്തിന്റെ കേന്ദ്രമായിരുന്ന യൂറോപ്പില്‍ നിന്ന് വിശ്വാസികള്‍ ലോകത്തിന്റെ എല്ലാ ഇടങ്ങളിലെക്കും പടരുകയാണ്. ഇത് ക്രിസ്തീയ സഭകള്‍ ശ്രദ്ധിക്കുന്നുണ്ട് എന്നും വിവിധ രാജ്യങ്ങളിലെ വിശ്വാസികള്‍ തമ്മിലുള്ള ബന്ധം ഊട്ടിഉറപ്പിക്കുകയാണ് അവരുടെ ലക്‌ഷ്യം എന്നും അറിയുന്നു.
കൊണ്രാദ് ഹാകെറ്റ്,കണക്കുകള്‍ തയ്യാറാക്കിയ ഗവേഷകന്‍ പറയുന്നത് ലോകത്തില്‍ ഇപ്പോള്‍ ക്രിസ്തുമതത്തിന്റെ കേന്ദ്രം എന്ന് പറയത്തക്ക ഒരിടം ഇല്ലെന്നാണ്. അത്രയും വിശാലമായി പടര്‍ന്നിരിക്കയാണ് ക്രിസ്തുമതം.വിശ്വാസം തുടങ്ങി വച്ച വടക്കന്‍ ആഫ്രിക്കയിലെ രാജ്യങ്ങളിലാണ് ഇപ്പോള്‍ വിശ്വാസികളുടെ എണ്ണം വളരെക്കുറവു. ഏകദേശം നാല് ശതമാനം മാത്രമാണ് ഇവിടുത്തെ വിശ്വാസികള്‍. ആ ഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ ഉള്ളത് ഈജിപ്തില്‍ ആണ്.
പ്രസിഡന്‍റ് ഹോസ്നി മുബാറക്കിന്റെ അധികാര വീഴ്ചക്ക് ശേഷം നടക്കുന്ന അക്രമ രാഷ്ട്രീയത്തിന്റെ ആധിക്യത്തിനാല്‍ 4.3 മില്ല്യണ്‍ വിശ്വാസികളാണ് ബുദ്ധിമുട്ട അനുഭവിക്കുന്നത്. ചൈനയില്‍ 67 മില്ല്യണ്‍ വിശ്വാസികള്‍ ഉണ്ട് എന്നാണു ഗവേഷകന്റെ കണക്കുകള്‍ പറയുന്നത്. ചൈനയുടെ രാഷ്ട്രീയ സ്വഭാവം അനുസരിച്ച് ഈ കണക്കുകള്‍ കൃത്യമാകാന്‍ സാധ്യത കുറവാണ് എന്നും ഗവേഷകന്‍ സൂചിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല