1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2012

മതം അല്ലെങ്കില്‍ ജോലി, രണ്ടും കൂടി ഒരേ സമയത്ത് നടക്കില്ലെന്ന് ഗവണ്‍മെന്റ് അഭിഭാഷകര്‍. ക്രിസ്തീയ മതവിശ്വാസികളായതിന്റെ പേരില്‍ ജോലി സ്ഥലത്ത് തങ്ങള്‍ക്ക് വിവേചനം നേരിടേണ്ടി വരുന്നതായി ചൂണ്ടിക്കാട്ടി നാല് ക്രിസ്ത്യന്‍ വിശ്വാസികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിവാദപരമായ ഈ തീരുമാനം. ക്രിസ്തീയ വിശ്വാസികള്‍ക്ക് മതവിശ്വാസം പ്രചരിപ്പിക്കാനുളള വേദിയല്ല ജോലി സ്ഥലമെന്നും ഏതെങ്കിലും ഒരു കാര്യത്തില്‍ ഉറച്ച് നില്‍ക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് സ്ട്രാസ്‌ബോര്‍ഗ് കോടതിയിലെ മനുഷ്യാവകാശ ജഡ്ജിമാര്‍ കേസ് തളളിയത്. രാജ്യത്തെ തൊഴില്‍ ദാതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി തൊഴിലാളികള്‍ കുരിശ് പോലുളള മതചിഹ്നങ്ങള്‍ ധരിക്കാന്‍ പാടില്ലന്ന് സംസ്ഥാന ഗവണ്‍മെന്റിന് വേണ്ടു ഹാജരായ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

മതവിശ്വാസം പ്രകടിപ്പിക്കണമെന്ന് അത്രയധികം ആഗ്രഹമുളളവര്‍ക്ക് തൊഴിലില്‍ നിന്ന് രാജി വെയ്ക്കാവുന്നതാണന്നും അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചു. തൊഴിലാളികള്‍ക്ക് ജോലി സമയത്ത് മതവിശ്വാസം പ്രകടിപ്പിക്കുന്ന ചിഹ്നങ്ങള്‍ ധരിക്കുന്നതില്‍ വിലക്കില്ലെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വന്ന കോടതി വിധി ജനങ്ങളെ ആശങ്കയിലാക്കി. കഴിഞ്ഞ ജൂലൈയിലാണ് ഡേവിഡ് കാമറൂണ്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തൊഴില്‍ സമയത്ത് കുരിശ് പോലുളള മതചിഹ്നങ്ങള്‍ ധരിക്കാന്‍ അനുവദിക്കുന്ന വിധത്തില്‍ നിയമം ഭേദഗതി ചെയ്യുമെന്നും കാമറൂണ്‍ അറിയിച്ചിരുന്നു.

എന്നാല്‍ ഗവണ്‍മെന്റിന്റെ അഭിഭാഷകര്‍ തന്നെ ഇതിനെ കോടതിയില്‍ എതിര്‍ത്തതോടെ ഏതാണ് ഗവണ്‍മെന്റ് നിലപാട് എന്നറിയാതെ കുഴങ്ങുകയാണ് പൊതുജനം. ഗവണ്‍മെന്റിന്റെ ഇരട്ടത്താപ്പിനെ പരസ്യമായി വിമര്‍ശിച്ചുകൊണ്ട് ക്രിസ്ത്യന്‍ മത നേതാക്കള്‍ രംഗത്തെത്തി. എന്നാല്‍ കുരിശ് എന്നത് മതപരമായ ഒരു അടയാളമായി കണക്കാക്കാന്‍ ആകില്ലെന്നും അത് ധരിക്കുന്നതിനെ അത്രകണ്ട് തൊഴിലുടമകള്‍ എതിര്‍ക്കേണ്ടതില്ലെന്നുമായിരുന്നു കോടതിയില്‍ അഭിഭാഷകരുടെ വിശദീകരണം. എന്നാല്‍ ഇത് തെറ്റായ നിലപാട് ആണെന്നും ഒരാള്‍ക്ക് അയാളുടെ മതത്തില്‍ വിശ്വസിക്കാനും പ്രകടിപ്പിക്കാനും അവകാശമുണ്ട് ക്രിസ്ത്യന്‍ നേതാക്കള്‍ അറിയിച്ചു.

ജോലി സ്ഥലത്ത് മത ചിഹ്നങ്ങള്‍ ധരിച്ചു എന്ന പേരില്‍ പുറത്താക്കപ്പെട്ട വ്യക്തികളുടെ കേസായിരുന്നു യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് പരിഗണിച്ചത്. ബ്രട്ടീഷ് എയര്‍ വെയ്‌സിലെ ഉദ്യോഗസ്ഥ ആയിരുന്ന നാവിദ എവിദ, നഴ്‌സായിരുന്ന ഷിര്‍ലേ ചാപ്ലിന്‍ എന്നിവരേയാണ് ജോലിസമയത്ത് കുരിശ് ധരിക്കുന്നതില്‍ നിന്ന വിലക്കിയിരുന്നത്. ഇസ്ലിംഗ്ടണ്‍ കൗണ്‍സില്‍ രജിസ്ട്രാറുടെ നടപടി മൂലം സിവില്‍ പാര്‍ട്ണര്‍ഷിപ്പിന് അനുമതി ലഭിക്കാതിരുന്ന ലിലിയന്‍ ലാഡെല്ലെ, സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് സെക്‌സ് തെറാപ്പി നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട േ്രഗ മക്ഫാര്‍ലെയ്ന്‍ എന്നിവരാണ് മതപരമായ വിവേചനം തൊഴില്‍സ്ഥലത്ത് നേരിടേണ്ടി വന്നുവെന്ന് ആരോപിച്ച് മനുഷ്യാവകാശ കോടതിയെ സമീപിച്ചിരുന്നുത്. ബ്രിട്ടനില്‍ ക്രിസ്ത്യാനികളെ പാര്‍ശ്വവല്‍ക്കരിക്കാന്‍ ഗൂഡശ്രമം നടക്കുന്നുണ്ടെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ആര്‍ച്ച്ബിഷപ്പും പോപ്പും പരാതിപ്പെട്ട അതേ സമയത്താണ് ഈ കേസുകളും ഉയര്‍ന്നുവന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.