കൃസ്ത്യാനികള്‍ ജോലിസമയത്ത് കുരിശു ധരിക്കുന്നതും ധരിക്കാതിരിക്കുന്നതും ചെയ്യുന്നത് ജോലി ചെയ്യുന്ന ഇടത്തെ ഉദ്യോഗസ്ഥരുടെ അഭിപ്രായപ്രകാരമായിരിക്കണം എന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍. . നീതി ലഭിക്കാനായി മനുഷ്യാവകാശ കമ്മീഷനില്‍ രണ്ടു സ്ത്രീകള്‍ ഇതിനെക്കുറിച്ച് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തങ്ങളുടെ അഭിപ്രായം അറിയിക്കുവാന്‍ പോകുന്നത്. ഇതാദ്യമായിട്ടാണ് ഈ കാര്യത്തില്‍ സര്‍ക്കാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത്. കൃസ്ത്യന്‍ വിശ്വാസപ്രകാരം കുരിശു ധരിക്കുന്നത് ഒരു അത്യാവശ്യ ഘടകമല്ലെന്നും ജോലി നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥര്‍ക്കോ കമ്പനിക്കോ ഇതില്‍ നിന്നും ജീവനക്കാരെ വിലക്കാം എന്നും സര്‍ക്കാര്‍ അറിയിക്കും.
സര്‍ക്കാരിന്റെ ഈ സമീപനം ജനങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. ജീവിതത്തില്‍ മതത്തിനും വിശ്വാസങ്ങള്‍ക്കുമുള്ള പ്രാധാന്യക്കുറവായിട്ടാണ് ഇതിനെ കാന്റെര്‍ബറി ആര്‍ച്ച് ബിഷപ്പ് ആയ ലോര്‍ഡ് കാരി പറഞ്ഞത്. സ്വവര്‍ഗസ്നേഹികളുടെ വിവാഹം നിയമപരമാക്കുവാനുള്ള നീക്കത്തിന് ശേഷമാണ് ഈ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. സര്‍ക്കാരും കൃസ്ത്യന്‍ പള്ളിയും തമ്മിലുള്ള സ്പര്‍ദ്ധ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കയാണ്.
സ്വവര്‍ഗപ്രേമികളുടെ വിവാഹം നിയമപരമാക്കുന്ന കാര്യത്തില്‍ എതിര്‍പ്പുകളും വോട്ടിങ്ങും നടന്നു കൊണ്ടിരിക്കെ പൊട്ടിച്ച ഈ വെടി സര്‍ക്കാരിനെ ഉലക്കും എന്നാണു വിദഗ്ദ്ധര്‍ പറയുന്നത്. നഡിയ എവേട, ഷര്ളി ചാപ്ലിന്‍ എന്നീ രണ്ടു സ്ത്രീകളാണ് ജോലി സമയത്ത് കുരിശു ധരിക്കുവാന്‍ പാടില്ല എന്ന കമ്പനി ഉദ്യോഗസ്ഥരുടെ അഭിപ്രായത്തെ മറികടക്കുവാന്‍ കേസ് നടത്തുന്നത്.
തങ്ങളുടെ മതവും വിശ്വാസങ്ങളും തങ്ങളുടെ അവകാശം കൂടിയാണെന്ന് വാദത്തില്‍ അവര്‍ പറഞ്ഞു. ഇതേ രീതിയില്‍ത്തന്നെയാണ് സിഖുകാരും മുസ്ലിമുകളും തങ്ങളുടെ വസ്ത്രധാരണം വ്യത്യസ്തമായ രീതിയില്‍ ചെയ്യുന്നത് എന്നും മറ്റുള്ള മതവിഭാഗക്കാരെക്കാള്‍ കൃസ്ത്യാനികള്‍ അരക്ഷിതരാണെന്നും ഇവര്‍ അറിയിച്ചു. ബ്രിട്ടീഷ് എയര്‍വേയ്സ്,നഴ്സ് എന്നീ പ്രൊഫഷനുകളില്‍ ജോലി ചെയ്തിരുന്ന ഈ സ്ത്രീകള്‍ കേസ് കൊടുത്തതിനു ശേഷം സസ്പെന്‍ഡ് ചെയ്യപ്പെടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല