1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2011

ക്രിസ്മസ് അടുക്കുന്നതനുസരിച്ച് കടകളില്‍ നടക്കുന്ന മോഷണ ശ്രമങ്ങളും സര്‍വ്വകാല റിക്കോര്‍ഡില്‍, ആഘോഷ വേളകളില്‍ കടകളിലെ തിരക്ക് കൂടുന്നതനുസരിച്ച് മോഷണവും വ്യാപിക്കുക സര്‍വ്വസാധാരണമാണ്. എന്നാല്‍ ആ മോഷണങ്ങളില്‍ സര്‍വ്വകാല റെക്കോഡിലെത്തിയിരിക്കുകയാണ് ബ്രിട്ടനിലെ ഈ വര്‍ഷത്തെ ക്രിസ്മസ് ഷോപ്പിംഗ്.

ഇതുവരെ വിവിധ കടകളില്‍ നിന്നും മോഷണം പോയിരിക്കുന്നത് ഒരു ബില്ല്യണ്‍ പൌണ്ടിലധികം വിലവരുന്ന സാധനങ്ങളാണ്. എല്ലാ കടകളിലും സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും അവ സ്വീകരിക്കാന്‍ സാധിക്കാത്ത ചെറുകിട കടക്കാരെയാണ് മോഷ്ടാക്കള്‍ കൂടുതലായും ലക്ഷ്യം വെയ്ക്കുന്നത്.

കടകളില്‍ സാധനം വാങ്ങാനത്തി മോഷണം ശീലമാക്കിയവരോടൊപ്പം മൊത്തവ്യാപാര ശൃംഖലക്കാര്‍ തിരക്കേറുന്ന ഈ സമയങ്ങളില്‍ കാണിക്കുന്ന വെട്ടിപ്പുകളും സാധനം എടുത്തു കൊടുക്കാന്‍ നില്‍ക്കുന്നവരില്‍ ചിലരുടെ വെട്ടിപ്പുകളും ചേര്‍ന്നാണ് മോഷണം ഇത്രയും കൂടുതലാകാന്‍ കാരണമെന്ന് സെന്റര്‍ ഫോര്‍ റീട്ടെയ്ല്‍ റിസേര്‍ച്ച് (സി ആര്‍ ആര്‍) പറഞ്ഞു. ക്രിസ്മസ് ആകുമ്പോള്‍ ഈ കണക്ക് ഇതിലും കൂടും.

ആകെ 1.041 ബില്ല്യണ്‍ പൌണ്ടാണ് ഇതു വരെ ക്രിസ്മസ് ഷോപ്പിംഗിന്റെ ഭാഗമായി വിവിധ കടകളില്‍ നിന്നും നഷ്ടമായിരിക്കുന്നത്. ഇതില്‍ 656 മില്ല്യണ്‍ പൌണ്ടാണ് കടകളില്‍ നിന്നും സാധനം വാങ്ങുന്നവര്‍ മോഷ്ടിച്ചിരിക്കുന്നത്, ബാക്കി തുകയില്‍ 302 മില്ല്യണ്‍ പൌണ്ട് കടയിലെ ജോലിക്കാരും 83 മില്ല്യണ്‍ പൌണ്ട് മൊത്തവ്യാപാര ശൃംഖലക്കാരും നടത്തിയ തട്ടിപ്പിലൂടെ നഷ്ടമായതാണെന്ന് ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ സി ആര്‍ ആര്‍ ഡയറക്ടര്‍ ജോഷുവ ബാംഫീല്‍ഡ് പറഞ്ഞു. 2010 ക്രിസ്മസ് ഷോപ്പിംഗിലൂടെ കടകള്‍ക്ക് നഷ്ടമാവുന്ന തുകയുടെ കണക്കെടുത്തതില്‍ നിന്നും 6.2 ശതമാനം വര്‍ദ്ധനവാണ് ഈ വര്‍ഷമുണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഫെസ്റ്റിവല്‍ സീസണുകളോടടുപ്പിച്ച് നടക്കുന്ന ഇത്തരം മോഷണങ്ങള്‍ പൂര്‍ണ്ണമായു തടയാന്‍ സാധിക്കില്ലയെന്ന് സെക്യൂരിറ്റി കണ്‍സള്‍ട്ടന്റായ സ്റ്റീവ് റെയ്ഡ് പറഞ്ഞു. നൂതനമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇത് കുറയ്ക്കാന്‍ മാത്രമേ സാധിക്കൂ. പരിശീലനം ലഭിച്ച കള്ളന്മാരാണ് കൂടുതലായും ഈ സമയങ്ങളില്‍ മോഷണം നടത്തുന്നത്. ഇവര്‍ക്ക ഏതു വിധ സെക്യൂരിറ്റി സംവിധാനങ്ങളെയും തോല്‍പിച്ച് മോഷ്ടിക്കുന്നതിനുള്ള പരിശീലനം ലഭിച്ചവരാണ്.

ഇതിനാല്‍ തന്നെ ഇവരെ പിടിക്കുന്നതിനും അത്രയും തന്നെ വൈദഗ്ദ്ധ്യം ഉണ്ടാവണം. മയക്കു മരുന്നുകളുടെ ഉപയോഗവും മോഷണത്തിനുള്ള പ്രധാന കാരണമായി സ്റ്റീവ് ചൂണ്ടിക്കാട്ടുന്നു. മയക്കുമരുന്നിനും മറ്റും അടിമകളാകുന്നവര്‍ അത് വീണ്ടു ലഭിക്കുന്നതിനുള്ള പണത്തിനായി ഇത്തരം മോഷണങ്ങളാണ് കൂടുതലായും ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.