1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2012

യുദ്ധസ്മാരകമായ രണ്ടു ലോഹഫലകങ്ങള്‍ കള്ളന്മാര്‍ അടിച്ചു മാറ്റിയതിനാല്‍ ഈ ഈസ്റ്ററിനു അടച്ചിടേണ്ട ഗതികേടില്‍ എത്തിയിരികുകയാണ് ബ്രിട്ടനിലെ ഒരു പള്ളി. രണ്ടു ലോകമഹായുദ്ധങ്ങളുടെ ഓര്‍മക്കായി സൂക്ഷിച്ചിരുന്ന ലോഹഫലകങ്ങളാണ് മോഷ്ടിക്കപ്പെട്ടത് ഇതേ തുടര്‍ന്നാണ് പള്ളി അധികാരികള്‍ ഈസ്റ്ററിന് പള്ളി അടച്ചിടാന്‍ തീരുമാനിച്ചത്. ചരിത്രത്തിലാദ്യമായിട്ടാണ് പള്ളി ഈസ്റ്ററിനു അടച്ചിടുന്നത്.

വാല്‍സാളിലെ 185വര്ഷം പഴക്കമുള്ള സെന്റ്‌.മേരിസ്‌ പള്ളിക്കാണ് ഈ ദുരവസ്ഥ വന്നു ചേര്‍ന്നിട്ടുള്ളത്. ഇനിയും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനാണ് പള്ളി പൂട്ടിയിടുന്നത് എന്ന് അധികാരികള്‍ വ്യക്തമാക്കി. ഇത് എത്ര നാളേക്ക് എന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ റെവ് കാനന്‍ പീറ്റര്‍ ടെയ്ലര്‍ ഈ പൂട്ടിയിടല്‍ സ്ഥിരമായിരിക്കും എന്ന് സൂചിപ്പിച്ചു. ഇപ്പോഴും മോഷ്ടാക്കള്‍ പള്ളിയില്‍ റോന്തു ചുറ്റുന്നുണ്ട് എന്ന അറിവാണ് അധികാരികളെ ഈ കൃത്യത്തിനായി പ്രേരിപ്പിച്ചത്.

15ഇഞ്ച്‌, 18ഇഞ്ച്‌ അളവുകളിലുള്ള ലോഹഫലകങ്ങളാണ് കാണാതായിരിക്കുന്നത്. ഒന്നാം ലോക മഹായുദ്ധത്തിലെ മികച്ച സൈനികനുള്ള ബ്രെവറി പുരസ്കാരം ലഭിച്ച ഹെന്റി കാര്ലെസ് പേരാണ് ഒരു ഫലകത്തില്‍ ഉണ്ടായിരുന്നത് എന്ന് കരുതപ്പെടുന്നു. ലോഹഫലകങ്ങലെല്ലാം സൂക്ഷിക്കുന്നതിനായി പള്ളിയില്‍ നിന്നും മാറ്റുകയും അതെ രൂപത്തില്‍ വിലകുറഞ്ഞ രീതിയിലുള്ള ലോഹം കൊണ്ട് ഫലകങ്ങള്‍ വയ്ക്കുകയും ചെയ്യും എന്ന് വികാരി അറിയിച്ചു.

ഏകദേശം ആയിരം പൌണ്ടിന്റെ നഷ്ടം മുന്‍പ് പള്ളിക്ക് സംഭവിച്ചിരുന്നു. കള്ളന്മാര്‍ എന്ന കാരണം പറഞ്ഞു പള്ളി അടച്ചിടേണ്ട അവസ്ഥ വളരെ ലാഘവത്തോടെ കാണരുത് എന്ന് വിദഗ്ദ്ധര്‍ അറിയിച്ചു. ഇതിനായി എത്രയും പെട്ടെന്ന് ഒരു ഉപായം കണ്ടെത്തുവാന്‍ സര്‍ക്കാര്‍ അധികാരികള്‍ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ ബ്രിട്ടനിലെ പള്ളികളില്‍ മോഷണങ്ങള്‍ വര്‍ദ്ധിക്ക്കുനതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു അതിനിടെയാണ് മോഷണത്തെ തുടര്‍ന്നു ഈസ്റ്റര്‍ ആഘോഷിക്കാന്‍ ആകാതെ വന്നിരിക്കുന്നത് ഒരു പള്ളിയ്ക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.