നായയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തിന്നണം എന്നാണ് സാധാരണ പറയുന്നത്. ഈ പഴഞ്ചൊല്ലില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയാല്‍ പട്ടിണി വന്നാല്‍ നിങ്ങള്‍ ഒന്നും ഒഴിവാക്കാതെ ഉപയോഗിക്കാമെന്ന് പറയും. ജപ്പാനില്‍ ഇപ്പോള്‍ സിഗരറ്റ് കുറ്റികള്‍പോലും കളയുന്നില്ലെന്നതാണ് രസകരം. സിഗരറ്റ് കുറ്റികള്‍ ഉപയോഗിച്ച ടീ ഷര്‍ട്ടുകള്‍ നിര്‍മ്മിക്കുന്ന വിദ്യയാണ് ജപ്പാന്‍കാര്‍ ഇപ്പോള്‍ കണ്ടുപിടിച്ചിരിക്കുന്നത്. സിഗരറ്റുകള്‍ നൂലാക്കി മാറ്റിയശേഷമാണ് ടീ ഷര്‍ട്ടുകള്‍ നെയ്‌തെടുക്കുന്നത്. അതുകൊണ്ടു ടി ഷര്‍ട്ടുകള്‍ നെയ്‌തെടുക്കാനുള്ള സാങ്കേതിക വിദ്യ ഒരു സംഘം വിദ്യാര്‍ഥികളാണ് വികസിപ്പിച്ചെടുത്തത്. ഹാനികരമായ വിഷാംശം നീക്കിയാണു കുറ്റികള്‍ ഉപയോഗിക്കുക.
തെരുവില്‍ നിറയെ സിഗരറ്റ് കുറ്റികള്‍ കണ്ടതോടെയാണ് ഇത് എങ്ങനെയെങ്കിലും ഉപയോഗിക്കണമെന്ന് ജപ്പാനിലെ വിദ്യാര്‍ത്ഥികള്‍ക്ക് തോന്നിയത്. ഉടന്‍തന്നെ ഷിന്‍ജി സവായ് റിറ്റ്‌സുമെയ്കന്‍ യൂണിവേഴ്‌സിറ്റിയിലെ കോളജ് ഓഫ് ഇക്കണോമിക്‌സ് വിദ്യാര്‍ഥിയായ ഷിന്‍ജി സുഹൃത്തുക്കളെ കൂട്ടി എഒഐ എന്ന ഗ്രൂപ്പ് രൂപീകരിച്ചു. ഗ്രൂപ്പ് അംഗങ്ങള്‍ കുറ്റികള്‍ ശേഖരിച്ചു.
എന്നാല്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ജപ്പാനിലെ വിവിധ സ്ഥലങ്ങളിലെ കമ്പനികള്‍ മുന്നോട്ട് വന്നു എന്നതാണ് പ്രത്യേകത. എന്നാല്‍ പൂര്‍ണ്ണമായും സിഗരറ്റില്‍നിന്നുള്ള നൂലല്ല ഇതില്‍ ഉപയോഗിച്ചത് എന്നതാണ് സത്യം. മുപ്പത് ശതമാനംമാത്രമാണ് സിഗരറ്റില്‍നിന്നുള്ള നൂലാണ് ഇതില്‍ ഉപയോഗിച്ചത്. നന്നായി വായു കടക്കുന്നതാണ് പുതിയ തുണിത്തരം. എന്നാല്‍ പ്രതലത്തില്‍ നേരിയ നിരപ്പു വ്യത്യാസമുണ്ടെന്ന ന്യൂനതയുമുണ്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല