ലോക ഫുട്ബോള്‍ പ്രേമികള്‍ സാകൂതം വീക്ഷിച്ച ആവേശപ്പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം.മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് സ്വന്തം തട്ടകത്തില്‍ നടന്ന കളിയില്‍ സിറ്റി വിജയം വരിച്ചത്.ആദ്യ പകുതിയുടെ ഇന്ജുറി ടൈമില്‍ വിന്‍സെന്റ് കമ്പനിയാണ് സിറ്റിയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയത്.സിറ്റിക്ക് കഭിച്ച കോര്‍ണര്‍ വിന്‍സെന്റ് വളരെ വിദഗ്ദമായ ഒരു ഹെഡറിലൂടെ വലയിലാക്കുകയായിരുന്നു.
ഈ വിജയത്തോടെ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ സിറ്റി ഒന്നാം സ്ഥാനത്തെത്തി.പോയിന്റ് നിലയില്‍ സിറ്റിയും യുണൈറ്റഡും ഒപ്പമാണെങ്കിലും ഗോള്‍ ശരാശരിയില്‍ ഉള്ള മുന്‍തൂക്കമാണ് സിറ്റിയെ മുന്നിലെത്തിച്ചത്.ഇതോടെ ഇനിയുള്ള മത്സരങ്ങള്‍ ഇരു ടീമുകള്‍ക്കും നിര്‍ണായകമായി.സിറ്റിക്ക് ഇനി ന്യൂകാസിലിനെയും QPR നെയുമാണ് നേരിടേണ്ടത്.യുനൈറ്റഡിനാകട്ടെ സ്വാന്‍സിയും സന്ദര്‍ലാണ്ടുമാണ് എതിരാളികള്‍.രണ്ടു കളികളും മികച്ച ഗോള്‍ ശരാശരിയില്‍ ജയിച്ചാല്‍ മാത്രമേ യുനൈട്ടടിനു കിരീടത്തില്‍ മുത്തമിടാനാകൂ.സിറ്റിക്കാകട്ടെ ഇരു കളിയിലും വിജയം അനിവാര്യമാണ് താനും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല