1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2015

രണ്ടു വര്‍ഷത്തെ സ്തുതിര്‍ഹമായ പ്രവര്‍ത്തനത്തിന് ശേഷം പ്രസിഡണ്ട് ബിജു വര്‍ക്കി തിട്ടലയും സെക്രെറെരി ഡിക്‌സണും ജോര്‍ജ്ഉം കാം ബ്രിജ് കേരള കല്ച്ചറല്‍ അസോസിയേഷന്‍ നേതൃത്തത്തില്‍നിന്നും അഭിമാനത്തോടെ മാര്‍ച്ച് 27 തിയതി പടിയിറങ്ങുകയാണ്. തിരിഞ്ഞു നോക്കുമ്പോള്‍ നേട്ടങ്ങളുടെ ഒരു വലിയ നിരതന്നെ ചൂണ്ടികാണിക്കാന്‍ ഇവര്‍ക്ക് ഉണ്ട് ,കഴിഞ്ഞ വര്ഷം കാസര്‍കൊട് എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് പുറത്തിറങ്ങി ലോകത്തിന്റെ സൗന്ദരൃം ദര്‍ശിക്കുന്നതിന് വേണ്ടി ചരിടി നടത്തി 35 വീല്‍ ചെയര്‍ വാങ്ങി കളക്ടര്‍റുടെയും MLA യുടെയും സനിതിതില്‍ അസോസിയേഷന്‍ പ്രതിനിധി ജിജോ ജോസിന്റെ മുന്‍കൈയില്‍ വലിയ ഒരു സമ്മേളനം നടത്തി കൈമാറിയപ്പോള്‍ അത് ഒരു വലിയ ചരിത്രം ആയി മാറുകയായിരുന്നു .

കഴിഞ്ഞ വര്ഷം CKCA നടത്തിയ ഓണാഘോഷം U K മലയാളി സമൂഹം മുഴുവന്‍ ശ്രദ്ധിച്ചിരുന്നു കല സാംസ്‌കാരിക പരിപാടികള്‍ കൊണ്ട് സമര്‍ത്ഥമായിരുന്ന ഓണാഘോഷം ഉത്ഘാടനം ചെയ്തത് മുന്‍ ബ്രിട്ടീഷ് ഹോം സെക്രെട്ടെരി ചാള്‍സ് ക്ലാര്‍ക്ക് ആയിരുന്നു ഇത്രയും വലിയ ഒരു രാഷ്ട്രിയ നേതാവിനെ പങ്കെടുപ്പിച്ചു ഒരു പരിപാടി സങ്കടിപ്പിക്കുവാന്‍ UK യില്‍ മറ്റൊരു അസോസിയേഷനു കഴിഞ്ഞിട്ടുടോ എന്നത് സംശയം ആണ്.

2013 നടത്തിയ വിനോദ യാത്രയോട് കോടിയാണ് പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തനം ആരംഭിച്ചത് ആ വര്ഷം തന്നെ നടത്തിയ ഓണഘോഷ പരിപാടിയില്‍ ഐഡിയ സ്റ്റാര്‍ സിഗറിലെ റോഷിന്‍ നെ പങ്കെടുപ്പിച്ചു വന്‍പിച്ച ഗാന മേളയും വൃതിസ്തമായ കല പരിപാടികളും സങ്കടിപ്പിക്കാന്‍ കഴിഞു തന്നെയും അല്ല കേംബ്രിജിലെ MP ജൂലിയന്‍ ലേബര്‍ പാര്‍ടി നേതാക്കന്‍ ഇന്ത്യന്‍ ഹൈ കമ്മിഷന്‍ ഓഫിഷിയല്‌സ് എന്നവരെ സങ്കടിപ്പിച്ചു കൊണ്ട് സാംസ്‌കാരിക സമ്മേളനവും നടത്താന്‍ കഴിഞ്ഞതും ശ്രദ്ധേയം ആയിരുന്നു . കേംബ്രിജില്‍ നിന്നും ടബനിലേക്ക് താമസം മാറി പോയ ടോജോ ചെറിയാന് സ്വികരണം നല്‍കാനും കഴിഞ്ഞിരുന്നു

കഴിഞ്ഞ വര്ഷം നടത്തിയ ന്യൂ ഇയര്‍ പരിപാടിയും ഗാന മേളയും എല്ലാം കഴിഞ്ഞ വര്‍ഷത്തെ കമ്മിറ്റിയുടെ പ്രവര്‍ത്തന മികവിനെ ആണ് ചൂണ്ടി കാണിക്കുന്നത് ഇതെല്ലാം ഇത്ര ഭംഗി ആയിട്ടു നടത്താന്‍ കഴിഞ്ഞത് കേംബ്രിജിലെ മലയാളികളുടെ നിസിമമായ സഹകരണം കൊണ്ടാണ് അതിനു ഞങ്ങള്‍ അവരോട് കടപെട്ടിരിക്കുന്നു എന്നു ഇരു നേതാക്കളും പറഞ്ഞു. ഈ വരുന്ന മാര്‍ച്ച് 27 നു കേംബ്രിജിലെ ചെറി ഹിന്‌ടോന്‍ ഹാളില്‍ നടക്കുന്ന പൊതുയോഗം ഒരു വന്‍പിച്ച വിജയം ആക്കി തിര്‍ക്കാന്‍ എല്ലാവരും സഹകരിക്കണം എന്നു പ്രസിഡണ്ട് ബിജു വര്‍ക്കി തിട്ടലയുംസെക്രെറെരി ഡിക്‌സണ്‍ ജോര്‍ജ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.