1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2012

സ്വവര്‍ഗാനുരാഗികളുടെ വിവാഹം നിയമപരം ആക്കുന്നതിനെതിരെ ബ്രിട്ടനില്‍ എതിര്‍പ്പുകള്‍ ശക്തമാകുന്നു. പ്രകൃതിദത്തമായ കൂടിച്ചേരല്‍ എന്നതില്‍ നിന്നും വ്യതിചലിച്ചു രണ്ടു പേര്‍ തമ്മിലുള്ള വിശ്വാസം എന്ന രീതിയിലേക്ക് വളരുവാന്‍ പോകുകയാണ് വിവാഹം എന്നും പ്രകൃതിയുടെ നിലനില്‍പ്പിനെതിരെയാണ് സ്വവര്‍ഗ സ്നേഹികളുടെ വിവാഹം എന്നും വെസ്റ്റ്‌മിനിസ്റ്റര്‍ ആര്‍ച്ച് ബിഷപ്‌ റെവ: വിന്‍സന്റ് നിക്കൊളാസ് അഭിപ്രായപ്പെടുന്നു. ഈ ഞായറാഴ്ച 2500 ഓളം പള്ളികളില്‍ വായിക്കാന്‍ പോകുന്ന ഇടയ ലേഖനത്തിന്‍റെ ഭാഗങ്ങളിലാണ് ഈ താക്കീത്. സൗത്ത്‌വാര്ക്കിലെ ആര്‍ച്ച് ബിഷപ്പായ റെവ:പീറ്റര്‍ സ്മിത്തും ഇതില്‍ ഒപ്പ് വച്ചിട്ടുണ്ട്.

വിവാഹം ഒരു പ്രകൃതിദത്തമായ ഇടപാടാണെന്നും സ്വവര്‍ഗസ്നേഹികള്‍ വിവാഹത്തിന്റെ പ്രാധാന്യം കുറയ്ക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. വിവാഹത്തിന്റെ നിയമപരമായ നിര്‍വചനം മാറ്റാന്‍ ശ്രമിക്കുന്നത് ധിക്കാരപരമായ നടപടിയാണ്. അതിന്റെ അനന്തരഫലങ്ങള്‍ വളരെ ഗൌരവപരമായി നാം കാണേണ്ടതുണ്ട്. വിവാഹനിയമം സാമൂഹികവും സാംസ്കാരികവുമായ മൂല്യങ്ങള്‍ രൂപപ്പെടുന്നതിന് സഹായിക്കുന്നു. ഇതില്‍ വരുന്ന മാറ്റം സമൂഹം എന്നാ ധാരണകളെ തന്നെ തിരുത്തും.

വിവാഹം എന്നത് രണ്ടു പേര്‍ തമ്മിലുള്ള വിശ്വാസം മാത്രമായി തരം താഴ്ത്തുകയാണ് ഇപ്പോള്‍ ചെയ്യാനായിപ്പോകുന്നത്. വിവാഹം കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി കൂടി ഉള്ളതാണ്. വിവാഹിതരായ ദമ്പതികളോടും ഇതിനുശേഷം വരാനിരിക്കുന്ന തലമുറയോടും നമുക്കൊരു കടമയുണ്ട്. വിവാഹം എന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം നിലനിര്‍ത്തുക എന്നതാണ് അത്. വിവാഹത്തിന്റെ നിയമങ്ങളെ മാറ്റുന്നതിനു സ്റ്റേറ്റിനോ പള്ളിക്കോ അധികാരമില്ലെന്നും കത്തില്‍ ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.