1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2012

ലണ്ടന്‍ : കണ്‍സര്‍വേറ്റീവുകള്‍ സഖ്യകഷി കരാറിന്റെ ലംഘനം നടത്തികൊണ്ടിരിക്കുകയാണന്ന ഉപപ്രധാനമന്ത്രിയും ലിബറല്‍ ഡെമൊക്രാറ്റിക് നേതാവ് നിക്ക് ക്ലെഗ്ഗിന്റെ പരാമര്‍ശത്തോടെ സ്ഖ്യകക്ഷികള്‍ക്കിടയില്‍ കുറച്ചുനാളായി പുറഞ്ഞുകൊണ്ടിരിക്കുന്ന അസ്വാരസ്യം മറനീക്കി പുറത്തുവന്നു. ലിബറല്‍ ഡെമോക്രാറ്റുകള്‍ മുന്നോട്ട് വച്ച് ഹൗസ് ഓഫ് ലോര്‍ഡ്‌സ് പരിഷ്‌കരണം കണ്‍സര്‍വേറ്റീവുകള്‍ നിരസിച്ചതാണ് കരാര്‍ ലംഘനമെന്ന് നിക്ക് ക്ലെ്ഗ്ഗ് ചൂണ്ടിക്കാട്ടിയത്. അതിനുപകരമായി കണ്‍സര്‍വേറ്റീവുകള്‍ കൊണ്ടുവന്ന പാര്‍ലമെന്ററി അതിര്‍ത്തി പരിഷ്‌കരണത്തെ ലിബറല്‍ ഡെമോക്രാറ്റുകളും എതിര്‍ക്കുമെന്നും ക്ലെഗ്ഗ് വ്യക്തമായി. ഇതോടെ സ്ഖ്യകക്ഷികള്‍ തമ്മില്‍ വേര്‍പിരിയാനും പുതിയ തിരഞ്ഞെടുപ്പിനെ നേരിടാനുമുളള സാധ്യത ഏറി.

കണ്‍സര്‍വേറ്റീവുകള്‍ സ്ഥിരമായി സഖ്യകക്ഷി കരാര്‍ ലംഘിച്ചുകൊണ്ടിരിക്കുകയാണന്നും നയങ്ങളും നിയമങ്ങളും അവര്‍ തിരഞ്ഞെടുത്ത് നടപ്പിലാക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും ക്ലെ്ഗ്ഗ് കുറ്റപ്പെടുത്തി. പാര്‍ലമെന്ററി അതിര്‍ത്തികള്‍ പുനര്‍നിര്‍ണ്ണയവുമായി മുന്നോട്ട് പോകുമെന്ന് കഴിഞ്ഞ ആഴ്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. 2010ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം സഖ്യകക്ഷി ഗവണ്‍മെന്റ് നേരിടുന്ന കടുത്ത അഭിപ്രായ വ്യത്യാസമാണ് പാര്‍ലമെന്ററി അതിര്‍ത്തി പരിഷ്‌കരണം. ലിബറല്‍ ഡെമോക്രാറ്റുകളുടെ അഭിപ്രായം തേടാതെ പരിഷ്‌കരണവുമായി മുന്നോട്ട് പോകാനുളള തീരുമാനം നിരാശാജനകവും നാണക്കേട് ഉളവാക്കുന്നതുമാണന്ന് കള്‍ച്ചറല്‍ സെക്രട്ടറി ജെറമി ഹണ്ട് വ്യകതമാക്കി.

പാര്‍ലമെന്റ് മണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കുന്നതിനെ ലിബറല്‍ ഡെമോക്രാറ്റുകള്‍ ചരിത്രപരമായി പിന്തുണയ്ക്കുന്നവരാണ്്. മണ്ഡലങ്ങളുടെ വലിപ്പം തുല്യമാക്കി കൊണ്ട് അവ പുനര്‍നിര്‍ണ്ണയിക്കുന്നത് ജനാധിപത്യപരമായി നല്ലതാണ് എന്നാണ് ലിബറല്‍ ഡെമോക്രാറ്റുകളുടെ അഭിപ്രായം. എന്നാല്‍ കണ്‍സര്‍വേറ്റീവുകള്‍ സ്വന്തം അഭിപ്രായങ്ങള്‍ ലിബറല്‍ ഡെമോക്രാറ്റുകളുടെ മേല്‍ അടി്‌ച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കില്ലെന്നും ക്ലെഗ്ഗ് വ്യക്തമാക്കി. ഹൗസ് ഓഫ് ലോര്‍ഡ്‌സ് പരിഷ്‌കരണത്തില്‍ ലിബറല്‍ ഡെമോക്രാറ്റുകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കണ്‍സര്‍വേറ്റീവുകള്‍ തയ്യാറാകാത്ത സ്ഥിതിക്ക് സഖ്യ കക്ഷി കരാര്‍ ലംഘനം നടന്നിരിക്കുകയാണ്. രണ്ട് നയങ്ങളും നടപ്പിലാക്കുന്നത് സംബന്ധിച്ച് അഭിപ്രായ സമന്വയം നടത്താനുളള അവസാനത്തെ വഴിയും കണ്‍സര്‍വേറ്റീവുകള്‍ അടച്ചുകഴിഞ്ഞതായും ക്ലെഗ്ഗ് ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിലാണ് പാര്‍ലമെന്ററി അതിര്‍ത്തി പുനര്‍നിര്‍ണ്ണയത്തെ എതിര്‍ക്കാന്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ തീരുമാനിച്ചത്. സഖ്യകക്ഷി കരാര്‍ ഒരു കക്ഷിക്ക് മാത്രം ബാധകമായതല്ല. രണ്ടു കക്ഷികളും ഒരു പരസ്പര വിശ്വാസത്തിന്റെ പുറത്താണ് കരാറില്‍ ഒപ്പിടുന്നത്്. ഒരു കക്ഷി സ്ഥിരമായി കരാര്‍ ലംഘിക്കുന്നത് സഖ്യകക്ഷി ഭരണത്തിന് യോജിച്ചതല്ല. ഈ സാഹചര്യത്തില്‍ 2015ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി കണ്‍സര്‍വേറ്റീവുകള്‍ കൊണ്ടുവരാനിരിക്കുന്ന പാര്‍ലമെന്ററി അതിര്‍ത്തി പുനര്‍നിര്‍ണ്ണയത്തിനെതിരേ ലിബറല്‍ ഡെമോക്രാറ്റുകള്‍ വോട്ട് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ സഖ്യകക്ഷി ഭരണത്തോട് തങ്ങള്‍ ഇപ്പോഴും ്പ്രതിജ്ഞാബദ്ധമാണന്നും പ്രധാനമന്ത്രിയുമായുളള തങ്ങളുടെ ബന്ധത്തിന് ഇപ്പോഴും കോട്ടം തട്ടിയിട്ടില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി നിക്ക് ക്ലെഗ്ഗ് വ്യക്തമാക്കി. ഗവണ്‍മെന്റിന്റെ രണ്ട് പരിഷ്‌കരണങ്ങള്‍ക്കെതിരേ സഖ്യ കക്ഷിയിലുണ്ടായ അഭിപ്രായ ഭിന്നത ഗവണ്‍മെന്റിന്റെ ഭാവി തുലാസിലാക്കി. നിലവില്‍ സാമ്പത്തിക പരിഷ്‌കരണത്തിലാണ് ഗവണ്‍മെന്റ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്നാണ് ലിബറല്‍ ഡെമോക്രാറ്റുകളുടെ അഭിപ്രായം. എന്നാല്‍ അതിര്‍ത്തി പുനര്‍നിര്‍ണ്ണയം പൂര്‍ണ്ണമായും ഉപേക്ഷിച്ചിട്ടില്ലെന്നാണ് ഡൗണിങ്ങ് സ്ട്രീറ്റിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അടുത്ത വര്‍ഷം വീണ്ടും അതിര്‍ത്തി പരിഷ്‌കരണം വോട്ടിനെത്തും. മറ്റ് ചെറുപാര്‍ട്ടികളുടെ സഹായത്തോടെ ബില്‍ പാസ്സാക്കാനുളള ശ്രമം കണ്‍സര്‍വേറ്റീവുകള്‍ നടത്തിയിരുന്നെങ്കിലും ലിബറല്‍ ഡെമോക്രാറ്റുകളുടെ പിന്തുണയില്ലാതെ ബില്‍ പാസ്സാക്കാനാവില്ലെന്ന് കണ്ട് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.