1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2012

ദിവസേന ഒരു മാര്‍ക്കറ്റിങ്ങ് കോളെങ്കിലും ലഭിക്കാത്തവര്‍ കുറവായിരിക്കും. അത്യാവശ്യമായി എവിടെയെങ്കിലും പോകാന്‍ നില്‍ക്കുമ്പോള്‍, അല്ലെങ്കില്‍ മരണ വീട്ടില്‍ നില്‍ക്കുമ്പോള്‍, ജോലിക്കിടയില്‍ ഇവര്‍ വിളിച്ച് ശല്യപ്പെടുത്തികൊണ്ടേയിരിക്കും. പലപ്പോഴും ഒരു കുറച്ച് സമയം ചോദിച്ചുകൊണ്ടാകും ഇത്തരക്കാര്‍ സംസാരിക്കാന്‍ തുടങ്ങുന്നത്. അനുവാദം നല്‍കിയാല്‍ പിന്നെ ഓഫറുകളെ കുറിച്ചും പ്രോഡക്ടുകളെ കുറിച്ചും വാതോരാതെ സംസാരിച്ചുകൊണ്ടേ ഇരിക്കും. ആവശ്യമില്ലെങ്കിലും ആ ഉത്പന്നം നമ്മളെ കൊണ്ട് വാങ്ങിപ്പിക്കാന്‍ ശ്രമിക്കും. ഇനി വാങ്ങാതെ തടിയൂരിയാലും അടുത്ത പ്രാവശ്യം വിളിക്കാനുളള ഒരു അവസരം തുറന്നിട്ടിട്ടായിരിക്കും ഇത്തരക്കാര്‍ ഫോണ്‍ വെയ്ക്കുന്നത്.

നിയമത്തിന് എതിരാണ്
ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് അതോറിറ്റി കോള്‍ഡ് കാളിങ്ങ് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ കാര്‍ബണ്‍ ക്രഡിറ്റ് ട്രേഡിങ്ങ് ഇന്‍വെസ്റ്റ്‌മെന്റുകളുടെ ഭാഗമായി നടത്തുന്ന കോള്‍ഡ് കാളിങ്ങ് ഈ നിയമത്തിന്റെ പരിധിക്ക് പുറത്താണ്. നിങ്ങള്‍ക്ക് കോള്‍ഡ് കാളുകള്‍ വേണ്ട എന്നുണ്ടെങ്കില്‍ ടെലിഫോണ്‍ പ്രിഫറന്‍സ് സര്‍വ്വീസ്(ടിപിഎസ്) രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എന്നാല്‍ പലപ്പോഴും രജിസ്്റ്റര്‍ ചെയ്യുന്നവര്‍ക്ക് വീണ്ടും മാര്‍ക്കറ്റിങ്ങ് കോളുകള്‍ ലഭിക്കാറുണ്ട്. ഇത്തരക്കാരുടെ കൈയ്യില്‍ നിങ്ങളുടെ അഡ്രസ്സും ഉണ്ടായിരിക്കാനുളള സാധ്യതയുണ്ട്. ഇത് മൂലം നിങ്ങളെ തുടര്‍ച്ചയായി വിളിക്കാന്‍ ഇവര്‍ക്ക് സാധിക്കും.

വീടോ ഫോണ്‍ നമ്പരോ മാറിയാല്‍
ഇത്തരം കോളുകള്‍ പേടിച്ച് നിങ്ങള്‍ വീടോ ഫോണ്‍ നമ്പരോ മാറിയിട്ടും കാര്യമില്ല. വീണ്ടും കോളുകള്‍ നിങ്ങളെ തേടിയെത്തിക്കൊണ്ടേ ഇരിക്കും. പലപ്പോഴും ഇന്‍ഷ്വറന്‍സ് ക്ലെയിം നല്‍കുമ്പോള്‍ അവരുടെ ഓഫറുകളെ കുറിച്ച് അറിയിക്കണോ എന്ന കോളത്തില്‍ അറിയാതെ മാര്‍ക്ക് ചെയ്താല്‍ ഇത്തരം കോളുകള്‍ നിങ്ങളെ തേടിവരാം. പലപ്പോഴും എന്തെങ്കിലും ആവശ്യത്തിനായി സൈറ്റുകളില്‍ കയറി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഡീറ്റെയ്ല്‍സ് ഏതെങ്കിലും മാര്‍ക്കറ്റങ്ങ് ഏജന്‍സികള്‍ക്ക് വില്‍ക്കുന്നവരുടെ പക്കല്‍ എത്താനുളള സാധ്യത ഏറെയാണ്.

കോള്‍ഡ് കോളിങ്ങ് എങ്ങനെ തടയാം

കാര്‍ബണ്‍ ക്രഡിറ്റ് ട്രേഡിങ്ങ് തടയാന്‍ നിയമപരമായ നടപടികളൊന്നും തന്നെയില്ല. അതിനാല്‍ തന്നെ കോള്‍ഡ് കോളിനെതിരേ പരാതി നല്‍കിയിട്ട് കാര്യമില്ല. അതിനാല്‍ തന്നെ അടുത്ത പ്രാവശ്യം നിങ്ങള്‍ക്ക് ലഭിക്കുന്ന ഫോണ്‍ ഉപയോഗമില്ലാത്ത കോളാണന്ന് കണ്ണാല്‍ റീസീവര്‍ വച്ചിട്ടു പോവുകയോ അതുമല്ലങ്കില്‍ റീസിവര്‍ റേഡിയോ ഓണാക്കി അതിനു മുന്നില്‍ വച്ചിട്ടു പോവുകയോ ചെയ്യുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.