ഓന്തിനെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. ഇരിക്കുന്ന സ്ഥലത്തിനനുസരിച്ച് നിറം മാറുമെന്നതാണ് ഓന്തിനെ എല്ലാത്തില്‍നിന്നും വ്യത്യസ്തമാക്കുന്നത്. അതുപോലൊരു കാര്‍ എന്നൊക്കെ പറഞ്ഞാല്‍ അത്രയ്ക്കങ്ങ് വിശ്വാസമാകുമോ? എന്നാല്‍ സംഗതി സത്യമാണ്. ഓന്ത് ഇരിക്കുന്ന സ്ഥലത്തിനനുസരിച്ചാണ് നിറം മാറുന്നതെങ്കില്‍ കാറ് ഡ്രൈവറുടെ മൂഡിന് അനുസരിച്ചാണ് നിറം മാറുന്നതെന്നുമാത്രമാണ് വ്യത്യാസം. ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ പ്യൂഷെ ആണ് ഇതു യാഥാര്‍ഥ്യമാക്കുന്നത്. പ്യൂഷെ ആര്‍സിസെഡ് എന്ന ഈ കാറില്‍ സൈക്കോക്രോമാറ്റിക് പെയിന്റാണ് ഉപയോഗിക്കുന്നത്. ഡ്രൈവറുടെ മൂഡനുസരിച്ച് പെയിന്റിന്റെ മോളിക്യുലര്‍ ഘടനയില്‍ മാറ്റം വരും.
നിങ്ങള്‍ വളരെ ധൃതിപിടിച്ച് എങ്ങോട്ടെങ്കിലും പോകാന്‍ ശ്രമിക്കുകയാണെന്ന് കരുതൂ. അതിനിടയില്‍ ഒരാള്‍ വട്ടം ചാടാന്‍ ശ്രമിച്ചാല്‍ അത്രയും നേരത്തെ നിറം മാറി മറ്റൊരു നിറം സ്വീകരിക്കും നിങ്ങളുടെ കാര്‍. കാരണം നിങ്ങള്‍ക്ക് എന്തായാലും ദേഷ്യം വന്നുകാണുമല്ലോ? പ്രതിഫലിപ്പിക്കുന്ന പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യം മാറുന്നതോടെ കാറിന്റെ നിറവും മാറും.ഡ്രൈവറുടെ ശരീര ഊഷ്മാവ്,ഹൃദയമിടിപ്പിന്റെ തോത് തുടങ്ങിയവ സ്റ്റിയറിങ് വീലില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സറുകളില്‍ നിന്നു മനസ്സിലാക്കിയാണ് കംപ്യൂട്ടര്‍ ഡ്രൈവറുടെ മാനസിക നില മനസ്സിലാക്കുന്നത്. ഇതിനനുസരിച്ച് കാറിന്റെ നിറം മാറ്റുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല