റോമാനിയന്‍ ജിപ്സി കുടുംബമായ കോണ്‍എയര്‍ ഗാങ്ങിലെ അംഗങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാരിനെ പറ്റിച്ച് എട്ടു ലക്ഷം പൌണ്ട് കൈകലാക്കി. പിന്നീട് അവര്‍ തിരിച്ചടച്ചതാകട്ടെ 17.65 പൌണ്ട് മാത്രമാണ്. റമോണ, ഡോറിന ദുമിതൃ എന്നിവരാണ് നികുതിദായകരുടെ ലക്ഷകണക്കിനു പണം തട്ടിയെടുത്തത്. ഇവര്‍ ആഭ്യന്തര പ്രമാണങ്ങളില്‍ മാറ്റം വരുത്തി ഇന്‍ഷുറന്‍സ് നമ്പറുകള്‍ നിയമവിരുദ്ധമായി സംഘടിപ്പിക്കുകയും പിന്നീട് രാജ്യത്തിന്റെ സഹായ ധനത്തിന് അര്‍ഹരാകുകയും ചെയ്യുകയായിരുന്നു.
മക്കള്‍ ഉണ്ടെന്നു പറഞ്ഞു സഹായധനം കൈപറ്റിയ ഇവര്‍ മുന്‍പ് സമര്‍പ്പിച്ച കുട്ടികളുടെ ഫോട്ടോയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ ജീവിച്ചിരിപ്പില്ലെന്നു പിന്നീട് കണ്ടെത്തി. പലപ്പോഴും യു.കെ.യില്‍ തങ്ങാത്ത ഇവര്‍ ബെനിഫിറ്റ് കൈപറ്റുന്നതിനു മാത്രമായി വിമാന യാത്ര നടത്തി യു.കെയില്‍ എത്തി ചേരുകയായിരുന്നു. റമോണ ദുമിതൃ(34) രണ്ടിനും പതിമൂന്നു വയസിനും ഇടയിലുള്ള ആറു കുട്ടികള്‍ ഉള്ളതായിട്ടാണ് രേഖകള്‍ പറയുന്നത്.
81106.33 പൌണ്ട് കൈപറ്റിയ ഇവര്‍ക്ക് തിരിച്ചടക്കുവാനായി നിര്‍ദ്ദേശിച്ചത് വെറും 16.65 പൌണ്ട് മാത്രമാണ്. ഡോറിന ദുമിതൃ(39) ഇതിലും മിടുക്കത്തിയാണ്. 101333.27 പൌണ്ട് കൈപറ്റിയ ഇവര്‍ക്ക് തിരിച്ചടക്കേണ്ടി വന്നത് 1 പൌണ്ട് മാത്രമാണ്. ഇവരുടെ കുടുംബത്തിന്റെ പശ്ചാത്തലം തന്നെ തട്ടിപ്പുകാരാല്‍ നിറഞ്ഞതാണ്. ക്ലൌടിയ റാട്, ല്‍ സ്ടോയിക, അഡ്രിയാന്‍ റാട്, മരിയന്‍ ജോര്‍ജ് എന്നിവരാണ് മുന്‍പ് ശിക്ഷ ലഭിച്ചിട്ടുള്ള ഈ കുടുംബത്തിലെ അംഗങ്ങള്‍.
ഈ രണ്ടു സ്ത്രീകളെയും കഴിഞ്ഞ വര്‍ഷം മേയില്‍ തടവിലാക്കിയിരുന്നു. ഗാങ്ങിലെ ഏഴോളം മറ്റംഗങ്ങളെ പതിമൂന്നു വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. ലീഡര്‍ ആയ ടെലാസ് ദുമിതൃ (37) നാല് വര്‍ഷം എട്ടു മാസവും ആണ് തടവിനു ശിക്ഷിക്കപ്പെട്ടത്. സഹോദരി ക്ലൌടിയ റാട്(36) ആറു മാസത്തേക്ക് ശിക്ഷിക്കപ്പെട്ടു. അച്ഛന്‍ ലോണ്‍ സ്ടോയിക്ക(57)യും ആറു മാസം തടവിനായി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
അഡ്രിയാന്‍ റാഡ്(34) റൊമാനിയയില്‍ ജീവിച്ചു കൊണ്ട് ബെനിഫിറ്റ് കൈപറ്റിയതിനു പന്ത്രണ്ടു മാസം ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. ഇങ്ങനെ പോകുന്നു ഇവരുടെ ശിക്ഷകള്‍. യു.കെ യുടെ സഹായധനത്തെ പറ്റി വിശദമായി പഠിച്ചു അതിനാവശ്യമായ രേഖകള്‍ കൃത്രിമമായി ഉണ്ടാക്കിയിട്ടായിരുന്നു ഇവരുടെ തട്ടിപ്പ്. ഇതിനു മുന്‍പില്‍ സര്‍ക്കാര്‍ നോക്കുകുത്തിയാകേണ്ടി വന്നു. കഴിഞ്ഞ വര്‍ഷമാണ് ഈ കുടുംബത്തിന്റെ തട്ടിപ്പിനെ പറ്റി സര്‍ക്കാരിന് അറിവ് ലഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല