1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2011

ജയില്‍ എന്ന കേള്‍ക്കുമ്പോള്‍ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ തടവിലാക്കപ്പെട്ടവരെയാണ് ഓര്‍മ്മ വരുക. തടവ് ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് വിട്ടുകാരുമായോ കൂട്ടുകാരുമായോ സംസാരിക്കുന്നതിനായി പരിമിതമായ സൌകര്യങ്ങള്‍ മാത്രമേ ഉണ്ടാകാറുള്ളൂ. എന്നാല്‍ ഇതിന് ഒരു പരിഹാരം കാണാനാണ് ലണ്ടനിലെ ജയില്‍ അധികൃതരുടെ തീരുമാനം. ലണ്ടനിലെ ജയിലുകളില്‍ മൊബൈല്‍ ഫോണ്‍ സൌകര്യം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ ആലോചിച്ച് വരുകയാണ് അവര്‍.

തടവുകാര്‍ക്ക് തങ്ങളുടെ ബന്ധുക്കളുമായും സുഹൃത്തുക്കലുമായും സംസാരിക്കാന്‍ സെല്ലിനകത്ത് തന്നെ മൊബൈല്‍ ഫോണുകള്‍ സ്ഥാപിയ്ക്കാന്‍ പോകുന്നു. ജയിലില്‍ നിലവിലുള്ള പൊതു ടെലഫോണ്‍ സംവിധാനം മിക്കവാറും പണി മുടക്കുന്നതും നീണ്ട നേരം ക്യുവില്‍ നില്‍ക്കുന്നതും പരാതികള്‍ ഉയര്‍ത്തുന്നു. മാത്രമല്ല പുറത്ത് നിന്ന ജയിലിനകത്തെയ്ക്ക് മൊബൈല്‍ ഫോണുകള്‍ കടത്തുന്നതും കരിഞ്ചന്ത വ്യാപകാകുന്നതും അധികൃതരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ലണ്ടന്റെ തെക്ക് കിഴക്കന്‍ പ്രവിശ്യയിലെ എച് എം പി ഐസില്‍ മൊബൈല്‍ ഫോണുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. പൊതു ടെലഫോണിന്റെ മുന്നിലെ നീണ്ട ക്യു ഒഴിവാക്കാന്‍ ഇത് മൂലം സാധിക്കുമെന്ന്‍ അവര്‍ പ്രതീക്ഷിക്കുന്നു.

ജയില്‍ ജീവനക്കാരുടെ ജോലി ഭാരം കുറയ്ക്കാനും ദീര്‍ഘ കാലത്ത് സാമ്പത്തിക ലാഭം ഉണ്ടാക്കാനും ഇത് കൊണ്ട്ട് കഴിയും . മാത്രമല്ല പുറത്ത് നിന്നുള്ള മൊബൈല്‍ , സിം കാര്‍ഡ് കള്ളക്കടത്ത് ഇല്ലാതാക്കാന്‍ വേണ്ടിയുള്ള ഉപായമായും ഈ സൗകര്യം പ്രയോജന പ്പെ ടുത്താവുന്നതാണ്. പദ്ധതിയെപ്പറ്റി പുര്‍ണ്ണ മായ വിവരങ്ങള്‍ വരാനിരിയ്ക്കുന്നതെയു ള്ളൂ. ജയില്‍ അധികൃതരില്‍ നിന്നും സമ്മിശ്രപ്രതികരണങ്ങളാണ് ഈ പദ്ധതിയെപ്പറ്റി ഉണ്ടാകുന്നത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.