1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2011

ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹമെന്ന സ്വപ്നവുമായി പള്ളിയിലെത്തുമ്പോള്‍ പള്ളി അടച്ചിട്ടിരിക്കുകയാണെങ്കില്‍? ആരായാലും തകര്‍ന്നു പോകും, അല്ലെ? അതും 9000 പൗണ്ട് ചെലവാക്കി വിവാഹ ഒരുക്കങ്ങള്‍ നടത്തിയ ശേഷമാണ് ഈ മുടക്കമെങ്കില്‍ തീര്‍ച്ചയായും കുപിതരാകും. ബ്രിസ്റ്റള്‍ സ്വദേശികളായ ഗ്രേ(51), മാരി(41) എന്നിവര്‍ക്കാണ് ഈ അനുഭവമുണ്ടായത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ലാസ് വെഗാസില്‍ വച്ച് വിവാഹിതരായവരാണ് ഇവര്‍. എന്നാല്‍ സ്പെയിനിലെ മില്‍ പാല്‍മരാസിലുള്ള പള്ളിയില്‍ വച്ച് വിവാഹം നടത്തണമെന്ന മോഹത്തിലാണ് ഇവര്‍ വീണ്ടും വിവാഹ വസ്ത്രം അണിഞ്ഞത്. ഇതിനായി അവര്‍ പള്ളിയിലെത്തി പുരോഹിതനോട്് അനുമതി ചോദിച്ചു. അദ്ദേഹം ഇത് സമ്മതിക്കുകയും കലണ്ടറില്‍ തിയതി അടയാളപ്പെടുത്തുകയും ചെയ്തു. എന്നാല്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി 74 സുഹൃത്തുക്കള്‍ക്കൊപ്പം പള്ളിയിലെത്തിയ അവര്‍ ഞെട്ടിപ്പോയി. പള്ളി അടച്ചിട്ടിരിക്കുന്നു. പുരോഹിതനെ എങ്ങും കാണാനുമില്ല. തങ്ങള്‍ അള്‍ത്താരയില്‍ ചതിക്കപ്പെട്ടു എന്നാണ് ഇരുവരും ഇതിനോട് പ്രതികരിച്ചത്.

ഏറെ പ്രശസ്തമായ പള്ളിയില്‍ തന്റെ സുഹൃത്തുക്കള്‍ ഇത്തരത്തില്‍ അനുഗ്രഹ വിവാഹങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ഗ്രേ പറയുന്നു. അതിനാലാണ് ഇവര്‍ക്കും ഈ മോഹമുണ്ടായത്. അനുമതി തേടിയെത്തിയപ്പോള്‍ എല്‍വിസിന്റെ “ഓണ്‍ലി ജസ്റ്റ് ബിഗാന്‍” എന്നാ പാട്ട് ഇടണമെന്നും സ്പാനിഷ് ശൈലിയില്‍ പ്രതിജ്ഞ എടുക്കണമെന്നും പുരോഹിതന്‍ ഇവരോട് പറഞ്ഞിരുന്നു. വിവാഹത്തിനായി ഇവര്‍ ലണ്ടനില്‍ നിന്നാണ് കേക്ക് വരുത്തിച്ചത്.

മാരി വൈകിട്ട് 6.05ഓടെ പള്ളിയിലെത്തിയെങ്കിലും അതിഥികളെല്ലാം പുറത്തു നില്‍ക്കുന്നതാണ് കണ്ടത്. “എനിക്കൊന്നും മനസിലായില്ല. എന്തായാലും ഗ്രേ എന്നെ ചതിക്കില്ലെന്നറിയാം. കാരണം ഞങ്ങള്‍ നേരത്തേ വിവാഹിതരായവരാണ്”- മാരി പറഞ്ഞു. “മഹത്തായ ഈ പള്ളിയ്ക്കകത്തു നിന്നും വിവാഹ ഫോട്ടോയെടുക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു അത് നടന്നില്ല”- അവര്‍ സങ്കടത്തോടെ കൂട്ടിച്ചേര്‍ത്തു.

വിവാഹം മുടങ്ങിയെങ്കിലും ഈ ദിവസത്തെ നശിപ്പിക്കാന്‍ ഇവര്‍ ഒരുക്കമായിരുന്നില്ല. പള്ളിക്ക് സമീപത്തുള്ള ബീച്ചില്‍ വച്ച് വിവാഹ ഫോട്ടോകള്‍ എടുത്ത ശേഷമാണ് അടുത്തുള്ള ഒരു ഹോട്ടലില്‍ ഒരുക്കിയിരുന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനായി ഇവര്‍ മടങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.