1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2012

സംസ്ഥാനത്തെ കള്ളുവില്‍പന അവസാനിപ്പിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് ഹൈകോടതി നിര്‍ദ്ദശം.
അടുത്ത സാമ്പത്തികവര്‍ഷത്തിനു മുമ്പു സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നയപരമായ തീരുമാനമെടുക്കണമെന്നും കള്ളു ഷാപ്പ്‌ തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ പദ്ധതി ആവിഷ്‌കരിക്കണമെന്നും ജസ്‌റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായരും ബി.പി. റേയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദേശിച്ചു.

കള്ളുവില്‍പ്പന നിര്‍ത്തിയാല്‍ വ്യാജമദ്യവും ചാരായവും ഒഴുകുന്നത് തടയാന്‍ കഴിയുമെന്നും കോടതി വിലയിരുത്തി.
അബ്കാരി കേസുകള്‍ തള്ളണമെന്ന് ആവശ്യപ്പെട്ട് അബ്കാരികള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവേയാണ്സ്‌ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്‌. വിധി ന്യായത്തില്‍ നടത്തിയിട്ടുള്ളതു നിരീക്ഷണം മാത്രമാണെന്നും സര്‍ക്കാരാണു നയപരമായ തീരുമാനമെടുക്കേണ്ടതെന്നും കോടതി വ്യക്‌തമാക്കി.
വീര്യം കുറഞ്ഞ മദ്യമായി ബീവറേജസ് കോര്‍പ്പറേഷനിലൂടെ ബിയര്‍ വില്‍ക്കുന്നുണ്ടെന്നും പിന്നെന്തിനാണ് കള്ളുവില്‍പന പ്രോത്സാഹിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.